സ​ർ​വീ​സ് റോ​ഡ് ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ; ഹെ​വി വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു വി​ടും
Monday, September 21, 2020 11:07 PM IST
ക​ഴ​ക്കൂ​ട്ടം: ഫ്ളൈ​ഓ​വ​ർ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴ​ക്കൂ​ട്ട​ത്ത് ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക പ​രി​ഹാ​രം കാ​ണു​വാ​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഹൈ​വേ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ക​രാ​റു​ക​രു​മാ​യും പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​മാ​യും ച​ർ​ച്ച ന​ട​ത്തി.​ക​ഴ​ക്കൂ​ട്ടം ഫ്ളൈ​ഓ​വ​ർ നി​ർ​മാ​ണം കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണെന്ന് മ​ന്ത്രി പ​റ​ഞ്ഞു. പി​ല്ല​ർ വ​ർ​ക്കു​ക​ളി​ൽ ഇ​നി ര​ണ്ടെ​ണ്ണം മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണ​ത്തോ​ടൊ​പ്പം അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ മ​ഴ ക​ഴ​ക്കൂ​ട്ടം വ​ഴി​യു​ള്ള യാ​ത്ര ദു​സ​ഹ​മാ​ക്കി​യി​ട്ടു​ണ്ടെന്നും സ​ർ​വീ​സ് റോ​ഡ് ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴ​ക്കൂ​ട്ടം ഫ്ളൈ​ഓ​വ​ർ നി​ർ​മാ​ണം ന​ട​ത്താ​ൻ ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത് ക​ഴ​ക്കൂ​ട്ടം റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ടുകൊ​ണ്ടാ​ണ്. ഇ​തി​നാ​വ​ശ്യ​മാ​യ ഉ​ത്ത​ര​വും ഇ​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ത​ങ്ങ​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​മെ​ന്ന് ക​ഴ​ക്കൂ​ട്ട​ത്തെ വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും പ​രാ​തി പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. ഫ്ളൈ​ഓ​വ​ർ നി​ർ​മാ​ണ​ത്തോ​ടൊ​പ്പം ത​ന്നെ സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണ​വും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ആ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ട​ത്. കെ​ട്ടി​ട​ങ്ങ​ൾ ഒ​ഴി​ഞ്ഞു ത​രാ​ൻ പ​ല​രും വി​മു​ഖ​ത കാ​ട്ടു​ന്ന​തി​നെ തു​ട​ർ​ന്ന് സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം നീ​ളു​ക​യാ​ണ്.

ഇ​നി​യും 22 കെ​ട്ടി​ട​ങ്ങ​ൾ ഡീ​മോ​ളി​ഷ് ചെ​യേ​ണ്ട​തു​ണ്ട്. ഇ​തി​ൽ ത​ന്നെ ചി​ല​ർ ന​ഷ്ട​പ​രി​ഹാ​ര തു​ക പോ​ലും കൈ​പ്പ​റ്റു​വാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. എ​ന്താ​യാ​ലും ഇ​വ​ർ​ക്ക് വേ​ണ്ടി ഇ​നി സ​മ​യം പാ​ഴാ​ക്കേ​ണ്ട​തി​ല്ല എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റും. ഇ​തി​നാ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം പോ​ലീ​സ് ന​ൽ​കും.​നി​ല​വി​ൽ എ​ല്ലാ ദി​വ​സ​വും രാ​ത്രി ക​രാ​റു​കാ​ർ റോ​ഡി​ൽ ഉ​ണ്ടാ​കു​ന്ന കു​ഴി​ക​ൾ മെ​റ്റ​ൽ ഇ​ട്ട് നി​ക​ത്തു​ന്നു​ണ്ട് എ​ങ്കി​ലും മ​ഴ​യോ​ടൊ​പ്പം വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ലേ​ക്ക് വ​ലി​യ പാ​റ​ക​ളു​മാ​യി പോ​കു​ന്ന ടി​പ്പ​റു​ക​ൾ കൂ​ടു​ത​ൽ മോ​ശം അ​വ​സ്ഥ ഉ​ണ്ടാ​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് ഒ​ഴി​കെ​യു​ള്ള ഹെ​വി വാ​ഹ​ന​ങ്ങ​ൾ വെ​ട്ടു​റോ​ഡ് നി​ന്നും കാ​ട്ടാ​യി​ക്കോ​ണം വ​ഴി​യും കാ​ണി​യാ​പു​ര​ത്ത് നി​ന്നും തീ​ര​ദേ​ശ റോ​ഡ് വ​ഴി​യും വ​ഴി​തി​രി​ച്ചു വി​ടു​ന്ന​താ​ണ് എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ഴ​ക്കൂ​ട്ടം വ​ഴി ത​ന്നെ പോ​കാ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.​ഫ്ളൈ​ഓ​വ​ർ നി​ർ​മാ​ണ​ത്തി​നാ​യി പൈ​ലിം​ഗ് ന​ട​ത്തി​യ മ​ണ്ണ് മ​ഴ​യ​ത്ത് ഒ​ലി​ച്ചി​റ​ങ്ങി​യാ​ണ് അ​വി​ടെ ചെ​ളി​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഈ ​ചെ​ളി​യും മ​ണ്ണും ഉ​ട​ൻ​ത​ന്നെ നീ​ക്കം ചെ​യ്യു​വാ​ൻ ക​രാ​റു​കാ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.​ക​ഴ​ക്കൂ​ട്ടം ജം​ഗ്ഷ​നി​ൽ ഒ​രു താ​ത്കാ​ലി​ക ബ​സ് സ്റ്റാ​ൻ​ഡ് സ്ഥാ​പി​ക്കാനും മ​ന്ത്രി ക​രാ​റു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.