ക്രൂ ​ചേ​ഞ്ചിം​ഗ് : ക​പ്പ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ത​ങ്ങാ​നു​ള്ള അ​നു​മ​തി വൈ​കി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി
Monday, September 21, 2020 11:07 PM IST
വി​ഴി​ഞ്ഞം: ക്രൂ ​ചേ​ഞ്ചിം​ഗ് ന​ട​ത്തു​ന്ന ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ത​ങ്ങാ​നു​ള്ള താ​ത്കാ​ലി​ക അ​നു​മ​തി വൈ​കി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ക​ഴി​ഞ്ഞ ദി​വ​സം വി​ഴി​ഞ്ഞ​ത്തെ​ത്തി​യ സൗ​ദി ര​ജി​സ്ട്രേ​ഷ​നു​ള്ള ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി ര​ജി​സ്ട്രേ​ഷ​നു​ള്ള ഗ​ൾ​ഫ് ഹ​വ​ല​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് കൈ​മാ​റ്റം വി​ഴി​ഞ്ഞ​ത്തു​വ​ച്ച് ന​ട​ത്തി​യി​രു​ന്നു. സൗ​ദി​ഏ​ജ​ൻ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്ന ഹ​വാ​ല​ത്തി​ന്‍റെ നി​യ​ന്ത്ര​​ണം ഇ​നി മു​ത​ൽ ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക്ക് ആ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

സിം​ഗ​പ്പൂ​രി​ൽ നി​ന്ന് യു​എ​ഇ​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കാ​നും ക​യ​റ്റാ​നു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം കൂ​റ്റ​ൻ എ​ണ്ണ ടാ​ങ്ക​റാ​യ ക​പ്പ​ൽ വി​ഴി​ഞ്ഞം തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ട​ത്. ക്രൊ​യേ​ഷ്യ, റ​ഷ്യ, ഫി​ലി​പ്പി​യ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​പ​ത് തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കി​യ ശേ​ഷം പ​തി​നേ​ഴോ​ളം ഇ​ന്ത്യ​ക്കാ​രെ ക​പ്പ​ലി​ൽ ക​യ​റ്റാ​നു​മാ​യി​രു​ന്നു ക​പ്പ​ൽ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ​ത്. എ​ന്നാ​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ഴി​ഞ്ഞ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ക​സ്റ്റം​സി​ന്‍റെ​യും പോ​ർ​ട്ടി​ന്‍റെ​യും അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ് അ​ധി​കൃ​ത​ർ ത​ട​സ​വാ​ദ​ങ്ങ​ളു​മാ​യി രം​ഗ​ത്ത് വ​ന്ന​താ​യാ​ണ് ആ​രോ​പ​ണം.

അ​ന്യ​രാ​ജ്യ​ക്കാ​ർ​ക്ക് ഇ​ന്ത്യ​യി​ൽ ത​ങ്ങാ​ൻ താ​ത്കാ​ലി​ക അ​നു​മ​തി ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും വൈ​കി​പ്പി​ച്ചു. ക്ലി​യ​റ​ൻ​സി​നാ​യി​തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് എ​ത്തി​യ വി​ദേ​ശി​ക​ൾ​ക്ക് അ​നു​മ​തി​ക്കാ​യി രാ​ത്രി പ​ത്ത് വ​രെ കാ​ക്കേ​ണ്ടി വ​ന്ന​താ​യും പ​രാ​തി​യു​ണ്ട്. താ​ത്കാ​ലി​ക താ​മ​സ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും മാ​നേ​ജ്മെ​ന്‍റ് കൈ​മാ​റ്റ​ത്തി​ന് അ​നു​മ​തി​യി​ല്ലെ​ന്നാ​യി. ഇ​തു ചോ​ദ്യം ചെ​യ്ത ക​പ്പ​ൽ അ​ധി​കൃ​ത​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഇ​നി കോ​ട​തി വി​ധി വ​രും വ​രെ ക​പ്പ​ൽ വി​ഴി​ഞ്ഞ​ത്തു​ണ്ടാ​കും. വി​ധി ഇ​ന്ന് ഉ​ണ്ടാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ക​പ്പ​ൽ ജീ​വ​ന​ക്കാ​ർ. മ​റ്റ് വ​കു​പ്പു​ക​ളു​ടെ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ക​പ്പ​ൽ ജീ​വ​ന​ക്കാ​രെ ഇ​റ​ക്കു​ന്ന​തി​നും ക​യ​റ്റു​ന്ന​തി​നും കാ​ല​താ​മ​സം വ​രു​ത്തു​ന്ന​ത് പ​തി​വാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ജൂ​ലൈ 15 മു​ത​ലാ​ണ് വി​ഴി​ഞ്ഞ​ത്ത് നി​ന്ന് വി​ദേ​ശ ക​പ്പ​ലു​ക​ൾ ക്രൂ ​ചേ​ഞ്ചിം​ഗ് ആ​രം​ഭി​ച്ച​ത്.

ഇ​തു വ​രെ​യെ​ത്തി​യ 34 ക​പ്പ​ലു​ക​ളി​ൽ നി​ന്നാ​യി 26 ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ൽ വീ​ണു.

​കോ​വി​ഡ് കാ​ല​ത്ത് മ​റ്റ് തു​റ​മു​ഖ​ങ്ങ​ളി​ൽ വ​രു​മാ​നം ഇ​ല്ലാ​താ​യ​പ്പോ​ഴും വി​ഴി​ഞ്ഞം അ​തു മ​റി​ക​ട​ന്നു. ഇ​നി​യും നി​ര​വ​ധി ക​പ്പ​ലു​ക​ൾ ഇ​വി​ടേ​ക്ക് വ​രാ​നി​രി​ക്കെ​യാ​ണ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള പാ​ര​വ​യ്പ് തു​ട​രു​ന്ന​താ​യ ആ​രോ​പ​ണം.​വി​ദേ​ശ ക​പ്പ​ലു​ക​ൾ​ക്ക് ജീ​വ​ന​ക്കാ​രെ ക​യ​റ്റാ​നും ഇ​റ​ക്കാ​നും എ​ളു​പ്പ​മു​ള്ള ഇ​ന്ത്യ​യി​ലെ ഏ​ക​തു​റ​മു​ഖ​മാ​ണ് വി​ഴി​ഞ്ഞ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

തീ​ര​ത്തു നി​ന്ന് ക​ഷ്ടി​ച്ച് ഇ​രു​പ​ത് നോ​ട്ടി​ക്ക​ൽ മൈ​ൽ മാ​ത്ര​മാ​ണ് അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ചാ​ന​ലും വി​ഴി​ഞ്ഞ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം.

തൊ​ട്ട​ടു​ത്ത തു​റ​മു​ഖ​ങ്ങ​ളാ​യ കൊ​ച്ചി​യും ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യും ക​പ്പ​ൽ​ചാ​ന​ലി​ൽ നി​ന്ന് എ​ൺ​പ​തും അ​റു​പ​തും കി​ലോ​മീ​റ്റ​ർ അ​ക​ലെ​യെ​ന്ന​തും വി​ഴി​ഞ്ഞ​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്നു.​കൂ​ടാ​തെ ര​ണ്ടും മൂ​ന്നും ദി​വ​സം ക്യൂ ​നി​ൽ​ക്കാ​തെ വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങാ​മെ​ന്ന​തു​മാ​ണ് വി​ദേ​ശ ക​പ്പ​ലു​ക​ളെ ഇ​വി​ടെ​ക്ക് ആ​ക​ർ​ഷി​ക്കാ​നു​ള്ള മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണ​വും. ഇ​തി​നെ​യാ​ണ് വി​ഭാ​ഗം തു​ര​ങ്കം വ​യ്ക്കു​ന്ന​ത്.