പ​ര​ശു​വ​യ്ക്ക​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ടം
Monday, September 21, 2020 11:10 PM IST
തി​രു​വ​ന​ന്ത​പു​രം:​ പ​ര​ശു​വ​യ്ക്ക​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​കെ ശൈ​ല​ജ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു. സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം ​എ​ല്‍​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്.
പ​ര​ശു​വ​യ്ക്ക​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നെ കു​ടും​ബ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്നും സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ത്തു.
65 ല​ക്ഷം ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഇരുനില കെ​ട്ടി​ട​ത്തി​ൽ വെ​യി​റ്റിം​ഗ് ഏ​രി​യാ, ഡോ​ക്‌ടേഴ്സ് റൂം, ​കാ​ഷ്വാ​ലി​റ്റി റൂ​മു​ക​ള്‍, ഫാ​ര്‍​മ​സി ഏ​രി​യ, ഒ​ബ്സ​ര്‍​വേ​ഷ​ന്‍ റൂം, ​ലാ​ബ് എ​ക്സ്റേറൂം ​എ​ന്നി​വ യു ണ്ട്.
സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​കെ.​ബെ​ന്‍ ഡാ​ര്‍​വി​ന്‍, പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ഷ്, വൈ​സ്പ്ര​സി​ഡ​ന്‍റ് ആ​ര്‍.​സു​കു​മാ​രി, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​ര്‍, ബ്ലോ​ക്ക്,ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ തുടങ്ങിയവർ യോഗ ത്തിൽ പ​ങ്കെ​ടു​ത്തു.