പിടിതരാതെ കോവിഡ് പടരുന്നു: 533 പേർക്ക് രോഗം സ്ഥിരീകരിച്ചു
Monday, September 21, 2020 11:10 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 533 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 394 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 103 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
27 പേ​ർ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അ​ഞ്ചു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​താ​ണ്. നാ​ലു​പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സോ​മ​ശേ​ഖ​ര​ൻ(73), തി​രു​മ​ല സ്വ​ദേ​ശി​നി ഭ​ഗീ​ര​ഥി​യ​മ്മ(82), റ​സ​ൽ​പു​രം സ്വ​ദേ​ശി​നി ര​മ​ണി(65), ക​രി​യ്ക്ക​കം സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു(57) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 305 പേ​ർ സ്ത്രീ​ക​ളും 228 പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 47 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 86 പേ​രു​മു​ണ്ട്.
ഇ​ന്ന​ലെ പു​തു​താ​യി 1,747 പേ​രാ​ണ് രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. ഇ​വ​ര​ട​ക്കം 26,587 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ 3,995 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്. വീ​ടു​ക​ളി​ൽ 22,051 പേ​രും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 541 പേ​രും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. 1,679 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ഇ​ന്ന​ലെ 387 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​തു​വ​രെ അ​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 703 എ​ണ്ണ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​ന്ന​ലെ ല​ഭി​ച്ച​ത്.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 173 കോ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. മാ​ന​സി​ക​പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 14 പേ​ർ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്കു വി​ളി​ച്ചു. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 2,233 പേ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്ത​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അധികൃതർ പറഞ്ഞു.

ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ നാ​ലു​പേ​ർ​ക്ക് കോ​വി​ഡ്

ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ നാ​ലു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​ട്ടു​മ്മ​ൽ​കോ​ണം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ​ക്കും, ന​ഗ​ര​സ​ഭ 11-ാം വാ​ർ​ഡ് വി.​വി. ക്ലി​നി​ക്ക് റോ​ഡി​ൽ ഒ​രാ​ൾ​ക്കും കാ​ട്ടും​പു​റം സ്വ​ദേ​ശി​ക്കു​മാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കോ​ട്ടു​മ്മ​ൽ​കോ​ണം സ്വ​ദേ​ശി​ക​ളു​ടെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നാ​ലു പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.
വി.​വി. ക്ലി​നി​ക് റോ​ഡി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച 42 കാ​ര​നു വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ൽ​സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ ഹ​രി​ത ക​ർ​മ്മ​സേ​ന വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ കാ​ട്ടു​പു​റം സ്വ​ദേ​ശി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള ജീ​വ​ന​ക്കാ​രെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം നി​ർ​ദേ​ശി​ച്ചു. ഇ​വ​രെ ക​ട​ക്കാ​വൂ​ർ കൊ​വി​ഡ് ചി​കി​ൽ​സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് അ​റി​യി​ച്ചു.