പോ​ളി​ടെ​ക്നി​ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​നം
Monday, September 21, 2020 11:12 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ കോ​ഴ്സി​ന്‍റെ ര​ണ്ടാം​ഘ​ട്ട ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​നം (ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക്) 24 ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ കോ​ള​ജി​ൽ ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 10 വ​രെ ധീ​വ​ര സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രും റാ​ങ്ക് ന​മ്പ​ർ 400 വ​രെ യു​ള്ള​വ​ർ കോ​ള​ജി​ലെ​ത്ത​ണം.
401 മു​ത​ൽ 500 വ​രെ റാ​ങ്കി​ലു​ള്ള​വ​ർ രാ​വി​ലെ 10 മു​ത​ൽ 11 വ​രെ​യും റാ​ങ്ക് 501 മു​ത​ൽ 600 വ​രെ​യു​ള്ള​വ​ർ രാ​വി​ലെ11 മു​ത​ൽ 12 വ​രെ​യും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ഒ​ന്നു വ​രെ റാ​ങ്ക് 601 മു​ത​ൽ 700 വ​രെ, ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ മൂ​ന്നു വ​രെ റാ​ങ്ക് 701 മു​ത​ൽ 800 വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും ടി​സി​യു​ടെ​യും അ​സ​ൽ സ​ഹി​തം ഹാ​ജ​രാ​ക​ണം.
പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഫീ​സാ​യ 13200 രൂ​പ, പി​ടി​എ ഫ​ണ്ട്, മൂ​ന്ന് പാ​സ്പോ​ർ​ട്ട്സൈ​സ് ഫോ​ട്ടോ ക​രു​ത​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കേ​ണ്ട​തി​നാ​ൽ നി​ശ്ചി​ത സ​മ​യ​ത്തു മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.polyadmission.org/let.

ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: പാ​റ്റൂ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സ്പ​ന്ദ​നം വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പു​ത്ത​ൻ​പാ​ലം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.