മ​ഴ: ര​ണ്ടു​വീ​ടു​ക​ൾ ഇ​ടി​ഞ്ഞു​വീ​ണു
Tuesday, September 22, 2020 11:15 PM IST
വി​ഴി​ഞ്ഞം : ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ണ്ണി​യൂ​രി​ൽ ര​ണ്ടു​വീ​ടു​ക​ൾ ഇ​ടി​ഞ്ഞു​വീ​ണു. വെ​ണ്ണി​യൂ​ർ കാ​ട്ടു​കു​ളം രാ​ജ​ന്‍റെ വീ​ടും വെ​ണ്ണി​യൂ​ർ ക​ക്കാ​ക്കു​ഴി​യി​ൽ രാ​ധ​യു​ടെ വീ​ടി​ന്‍റെ ചു​മ​രും ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ട​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ടി​ഞ്ഞ് വീ​ണ രാ​ജ​ന്‍റെ വീ​ട് എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.​വെ​ങ്ങാ​നൂ​ർ വി​ല്ലേ​ജ്ഒാ ഫി​സ​ർ ഇ​രു വീ​ടു​ക​ളി​ലു​മെ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.