ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ: റോ​ഡ് അ​ട​ച്ചു
Tuesday, September 22, 2020 11:17 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പു​തു​താ​യി മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച കു​ര്യാ​ത്തി, വാ​ര്‍​ഡി​ലെ ചി​റ്റേ​ട​ത്ത് ലെ​യി​ന്‍, ദേ​വി​ന​ഗ​ര്‍, പൂ​ജ​പ്പു​ര വാ​ര്‍​ഡി​ലെ പാ​തി​ര​പ്പ​ള്ളി ലെ​യി​ന്‍, പൂ​ജ​പ്പു​ര റ​സി​ഡ​ന്‍റ്സ് ഏ​രി​യാ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന റോ​ഡു​ക​ള്‍ അ​ട​ച്ച​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.
ഇ​വി​ടേ​യ്ക്ക് ആ​രെ​യും പ്ര​വേ​ശി​പ്പി​ക്കി. മെ​ഡി​ക്ക​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​ല്ലാ​തെ ആ​രെ​യും പു​റ​ത്തേ​ക്ക് വി​ടി​ല്ല.​മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. അ​തു​പോ​ലെ പ​ല​ച​ര​ക്ക്, പ​ഴം​പ​ച്ച​ക്ക​റി ക​ട​ക​ൾ നി​ശ്ചി​ത​സ​മ​യ​ക്ര​മ​വും ക​ർ​ശ​ന സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കും.
ഇ​വി​ട​ങ്ങ​ളി​ൽ യാ​തൊ​രു​വി​ധ ഹോം​ഡെ​ലി​വ​റി​യും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കാ​യി മാ​ത്ര​മേ പു​റ​ത്തു പോ​കു​ന്ന​തി​നും അ​ക​ത്തേ​ക്ക് വ​രു​ന്ന​തി​നും അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​ള​വെ​ടു​പ്പ്
ഉ​ത്സ​വം ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ കാ​ർ​ഷി​ക ക​ർ​മ​സേ​ന ത​രി​ശു​ഭൂ​മി​യി​ൽ ന​ട​ത്തി​യ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി.​ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കാ​ർ​ഷി​ക ക​ർ​മ്മ​സേ​ന ചെ​ല്ലാം​ല്ലാം​കോ​ട് ഏ​ല​യി​ൽ ന​ട​ത്തി​യ വാ​ഴ​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ നി​ർ​വ​ഹി​ച്ചു .
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. മ​ധു, കൃ​ഷി ഓ​ഫീ​സ​ർ സ​ജി, കാ​ർ​ഷി​ക ക​ർ​മ്മ സേ​ന സെ​ക്ര​ട്ട​റി കേ​ശ​വ​ൻ​കു​ട്ടി നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.