സം​ഭ​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ട് ത​ക​ർ​ന്നു
Tuesday, September 22, 2020 11:17 PM IST
കാ​ട്ടാ​ക്ക​ട: തോ​ട്ടി​ലൂ​ടെ​യു​ള്ള ജ​ല​മൊ​ഴു​ക്കി​ന്‍റെ ശ​ക്തി​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ട് ത​ക​ർ​ന്നു. കാ​ട്ടാ​ക്ക​ട കാ​ഞ്ചി​യൂ​ർ​കോ​ണം വാ​ന​റ​ത്ത​ല കി​ഴ​ക്കേ​ക്ക​ര പൊ​യ്ക​യി​ൽ വീ​ട്ടി​ൽ കെ. ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ വീ​ടി​ന്‍റെ ഒ​രു​ഭാ​ഗ​മാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്.

വീ​ടി​നോ​ടു ചേ​ർ​ന്നൊ​ഴു​കു​ന്ന തോ​ട്ടി​ൽ മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ളം നി​റ​ഞ്ഞി​രു​ന്നു.​ഇ​തോ​ടെ പൊ​ട്ടി പൊ​ളി​ഞ്ഞി​രു​ന്ന സൈ​ഡ് വാ​ൾ തോ​ട്ടി​ലേ​ക്ക് പൊ​ളി​ഞ്ഞു വീ​ണ് വീ​ടി​ന്‍റെ അ​ടി​സ്ഥാ​നം ഇ​ള​കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ വീ​ട് ഏ​തു നി​മി​ഷ​വും നി​ലം പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. വീ​ടി​ന്‍റെ ഭി​ത്തി ഉ​ൾ​പ്പ​ടെ വീ​ണ്ടു കീ​റി ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. തോ​ട് ന​വീ​ക​ര​ണം ന​ട​ന്ന സ​മ​യം മു​ത​ൽ അ​പ​ക​ടാ​വ​സ്ഥ ചൂ​ണ്ടി കാ​ണി​ച്ചു​ള്ള പ​രാ​തി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​വ​ഗ​ണി​ച്ചെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​രാ​തി​യു​മാ​യി കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ സേ​വ​ക​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ സ​മീ​പ​ത്തെ ഷെ​ഡി​ലാ​ണ് അ​സു​ഖ ബാ​ധി​ത​രാ​യ ഈ ​ദ​മ്പ​തി​ക​ൾ അ​ന്തി​യു​റ​ങ്ങു​ന്ന​ത്.