വീ​ടു​ക​യ​റി ആ​ക്ര​മ​ണം: അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, September 22, 2020 11:18 PM IST
നെ​ടു​മ​ങ്ങാ​ട് : കാ​ർ ഡ്രൈ​വ​റും ബൈ​ക്ക് യാ​ത്രി​ക​നും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​റ​ഞ്ഞു തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച സ്ത്രീ​ക​ള​ട​ക്ക​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ അ​ഞ്ചം​ഗ സം​ഘം വീ​ടു ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൊ​പ്പം മ​സ്ജി​ദി​നു സ​മീ​പ​ത്തെ വീ​ട്ടി​ൽ വ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കൊ​പ്പം ഷൈ​ല മ​ൻ​സി​ലി​ൽ ഫി​റോ​സ് (29), സ​ഹോ​ദ​ര​ൻ കാ​യ്പ്പാ​ടി ആ​ലു​മ്മൂ​ട് ഷാ​ൻ നി​വാ​സി​ൽ അ​ൻ​സാ​രി (52),സ​ഹോ​ദ​രി ഷൈ​ല (43), മ​ക​ൾ അ​ഫ്സാ​ന (16), ബ​ന്ധു അ​ജ്മ​ൽ (42) എ​ന്നി​വ​രെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
അ​ര​ശു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത യു​വാ​വും കൂ​ട്ടു​കാ​ര​നും സ​ഞ്ച​രി​ച്ച ബൈ​ക്ക് മൂ​ന്ന​ര​യോ​ടെ കൊ​പ്പം മ​സ്ജി​ദി​നു സ​മീ​പ​ത്തു​വ​ച്ചു ഒ​രു കാ​റു​മാ​യി ഉ​ര​സി​യി​രു​ന്നു.
നി​റു​ത്തി​യി​ട്ട കാ​റി​ൽ അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
കാ​ർ ഡ്രൈ​വ​റോ​ട് യു​വാ​വു മോ​ശ​മാ​യി സം​സാ​രി​ച്ച​ത് സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഫി​റോ​സും സ​ഹോ​ദ​ര​ൻ അ​ൻ​സാ​രി​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച​തോ​ടെ സ്ഥ​ലം വി​ട്ട യു​വാ​വും കൂ​ട്ടു​കാ​ര​നും വൈ​കു​ന്നേ​രം അ​ഞ്ചി​ന് സം​ഘം ചേ​ർ​ന്ന് ഫി​റോ​സി​ന്‍റെ വീ​ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വാ​ളും മ​റ്റു മാ​ര​ക​യു​ധ​ങ്ങ​ളു​മാ​യി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ഫി​റോ​സി​നെ​യും അ​ൻ​സാ​രി​യെ​യും ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് സ്ത്രീ​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. കി​ട​പ്പു​രോ​ഗി​യാ​യ ഫി​റോ​സി​ന്‍റെ പി​താ​വി​ന്‍റെ കാ​ലി​ൽ പ​ട്ടി​ക കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു.
അ​ക്ര​മ​ത്തി​നു ശേ​ഷം ക​റു​ത്ത സ്വി​ഫ്റ്റ് കാ​റി​ൽ ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. അ​ൻ​സാ​രി​യു​ടെ വാ​യ്ക്ക​ക​ത്തു പൊ​ട്ട​ലു​ണ്ട്. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി നെ​ടു​മ​ങ്ങാ​ട് സി​ഐ രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.