കോ​വ​ളം എ​ഫ്സി ഫു​ട്ബോ​ള്‍ ക്ല​ബി​ന്‍റെ സ്പോ​ണ്‍​സ​ര്‍ ഫെ​ഡ​റ​ല്‍ ബാ​ങ്ക്
Wednesday, September 23, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ഫു​ട്ബോ​ള്‍ ക്ല​ബു​ക​ളി​ല്‍ ഒ​ന്നാ​യ കോ​വ​ളം എ​ഫ്സി​യു​ടെ മു​ഖ്യ സ്പോ​ണ്‍​സ​റാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ല്‍ എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ ടീ​മി​ന്‍റെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.

2010 ലാ​ണ് കോ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് ഫു​ട്ബോ​ള​ള്‍ ക്ല​ബ് രൂ​പീ​കൃ​ത​മാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നി​ന്നു കേ​ര​ളാ പ്രീ​മി​യ​ര്‍ ലീ​ഗ് ക​ളി​ക്കു​ന്ന ടീം, ​ഒ​പ്പം എ​ലൈ​റ്റ് ഡി​വി​ഷ​നി​ല്‍ ക​ളി​ക്കു​ന്ന ടീ​മെ​ന്ന ബ​ഹു​മ​തി​യും കോ​വ​ളം എ​ഫ്സി​ക്കു​ണ്ട്.

ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ക്ല​ബി​നു സ്വ​ന്ത​മാ​യി സ്റ്റേ​ഡി​യം, ഹോ​സ്റ്റ​ല്‍, വി​ദേ​ശ ക്ല​ബു​ക​ളു​ടെ പ​രി​ശീ​ല​ന സ​ഹാ​യം എ​ന്നി​വ​യും ല​ഭ്യ​മാ​ക്കി. അ​ദാ​നി​ഗ്രൂ​പ്പാ​ണ് ന്യൂ​ട്രീ​ഷ്യ​ൻ സ്പോ​ൺ​സ​ർ ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി​യാ​ണ് പേ​ട്ര​ണ്‍.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​ജെ മാ​ത്യു, ചെ​യ​ര്‍​മാ​ന്‍ ച​ന്ദ്ര​ഹാ​സ​ന്‍, ഡ​യ​റ​ക്ട​ര്‍ ബാ​ല​ഗോ​പാ​ല്‍ റി​ട്ട. ഐ​എ​എ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ല​ബി​ന്‍റെ പ്ര​വ​വ​ര്‍​ത്ത​നം. മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​രം എ​ബി​ന്‍ റോ​സാ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍.