ചോ​ർ​ന്നൊ​ലി​ച്ച് കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ൽ സ്റ്റേ​ഷ​ൻ
Thursday, September 24, 2020 11:36 PM IST
പേ​രൂ​ർ​ക്ക​ട: മ​ഴ ക​ന​ക്കു​മ്പോ​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്ന നി​ല​യി​ൽ കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ൽ സ്റ്റേ​ഷ​ൻ.
സി​വി​ൽ സ്റ്റേ​ഷ​ൻ എ, ​ബി ബ്ലോ​ക്കു​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളാ​ണ് ചോ​രു​ന്ന​ത്. ക​ള​ക്ട​റേ​റ്റ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം വാ​തി​ലു​മാ​യി ചേ​രു​ന്ന ഭാ​ഗ​ത്തെ ഭി​ത്തി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ചോ​രു​ക​യാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ക​ള​ക്ട​റേ​റ്റി​ൽ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ ഇ​തു​വ​ഴി സൂ​ക്ഷി​ച്ചു ന​ട​ന്നി​ല്ലെ​ങ്കി​ൽ കു​ഴ​ഞ്ഞ​ത് ത​ന്നെ. ജീ​വ​ന​ക്കാ​രും ഒ​ഴി​ഞ്ഞു​മാ​റി​യാ​ണ് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്.
സി​വി​ൽ സ്റ്റേ​ഷ​നി​ൽ എ​ടി​എം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ കു​റ​ച്ചു ഭാ​ഗ​വും ഒ​ന്നാം നി​ല​യു​ടെ കോ​ണി​പ്പ​ടി​ക്ക് സ​മീ​പ​വും ചോ​ർ​ച്ച​യു​ണ്ട്. അ​തേ​സ​മ​യം ഏ​ഴും എ​ട്ടും നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ലു​ള്ള പ്ര​ശ്ന​മ​ല്ല ഇ​ത് എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.