വ​ള്ള​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, September 24, 2020 11:36 PM IST
വി​ഴി​ഞ്ഞം: മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ വ​ള്ള​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പൂ​ന്തു​റ മാ​ണി​ക്യ വി​ളാ​കം സ്വ​ദേ​ശി അ​മ​ല ദാ​സ​ൻ(55) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ വി​ഴി​ഞ്ഞ​ത്തു​നി​ന്ന് ത​ട്ടു​മ​ടി​ക്കാ​യി വ​ള്ള​മി​റ​ക്കി​യ പ​ന്ത്ര​ണ്ടം​ഗ​സം​ഘ​ത്തി​ലെ ഒ​രാ​ളാ​യി​രു​ന്നു ഇ​യാ​ൾ.

പെ​രു​മാ​തു​റ ഭാ​ഗ​ത്തെ ക​ട​ലി​ൽ വ​ല​വി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഉ​ച്ച​യോ​ടെ കു​ഴ​ഞ്ഞു​വീ​ണ് അ​വ​ശ​നാ​യ അ​മ​ല ദാ​സ​നെ കൂ​ടെ​യു​ള്ള​വ​ർ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​ച്ചു. അ​വി​ടെ നി​ന്ന് 108 ആം​ബു​ല​ൻ​സി​ൽ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണ​മ​ട​ഞ്ഞ​താ​യി കേ​സെ​ടു​ത്ത വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ് അ​റി​യി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വെ​ന്ന് തെ​ളി​ഞ്ഞ​തി​നാ​ൽ ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.