മൈ​ക്രോ ക​ണ്ടെ​യ്ൻ​മെന്‍റ് സോൺ: റോ​ഡു​ക​ള്‍ അ​ട​ച്ചു
Thursday, September 24, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം : മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച പൂ​ങ്കു​ളം വാ​ര്‍​ഡി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന റോ​ഡു​ക​ള്‍ അ​ട​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​വി​ടേ​യ്ക്ക് ആ​രെ​യും പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മെ​ഡി​ക്ക​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​ല്ലാ​തെ ആ​രെ​യും പു​റ​ത്തേ​ക്ക് വി​ടു​ക​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ ഈ ​സോ​ണി​ല്‍ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. പ​ല​ച​ര​ക്ക്, പ​ഴം​പ​ച്ച​ക്ക​റി ക​ട​ക​ൾ നി​ശ്ചി​ത സ​മ​യ​ക്ര​മ​വും ക​ർ​ശ​ന സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കും. ഇ​വി​ട​ങ്ങ​ളി​ൽ യാ​തൊ​രു​വി​ധ ഹോം​ഡെ​ലി​വ​റി​യും അ​നു​വ​ദി​ക്കി​ല്ല. അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കാ​യി മാ​ത്ര​മേ പു​റ​ത്തു പോ​കു​ന്ന​തി​നും അ​ക​ത്തേ​ക്ക് വ​രു​ന്ന​തി​നും അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.