കാ​ട്ടാ​ക്ക​ട ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ അ​വ​ഗ​ണ​യി​ൽ
Thursday, September 24, 2020 11:39 PM IST
കാ​ട്ടാ​ക്ക​ട: താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തെ കാ​ട്ടാ​ക്ക​ട ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ അ​വ​ഗ​ണ​യി​ൽ. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി​രു​ന്ന ആ​ശു​പ​ത്രി​യെ ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റാ​ക്കി ഉ​യ​ർ​ത്തി​യ​ത്. ഇ​തോ​ടെ വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. ‌‌
ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ എ​ന്ന നി​ല​യി​ൽ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​ർ വേ​ണ​മെ​ന്നി​രി​ക്കെ ഇ​തേ​വ​രെ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ചി​ട്ടി​ല്ല. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​കം വാ​ർ​ഡു​ക​ൾ കി​ട​ക്ക​യ്ക്കാ​യി ഉ​ണ്ടെ​ങ്കി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​ർ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പ​ല​പ്പോ​ഴും രോ​ഗി​ക​ളെ കി​ട​ത്താ​റി​ല്ല.
വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പു​തി​യ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യാ​ൽ പ്ര​ത്യേ​ക ഒ​പി​യും ര​ണ്ടു ഡോ​ക്ട​ർ​മാ​രു​ടെ മു​റി​ക​ളും സ​ജീ​ക​രി​ക്കാ​നാ​കും. ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് വേ​ണ്ട മൂ​ന്നി​ലൊ​ന്ന് ജീ​വ​ന​ക്കാ​ർ പോ​ലും ഇ​വി​ടെ​യി​ല്ല. ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കാം എ​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം ഉ​ണ്ടെ​ങ്കി​ലും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.