മ​ഞ്ഞ് ഒ​രു നേ​ർ​ക്കാ​ഴ്ച​യാ​ണ്; പ്ര​വാ​സി​യു​ടെ ജീ​വി​ത​ത്തി​ന്‍റെ
Thursday, September 24, 2020 11:39 PM IST
പേ​രൂ​ർ​ക്ക​ട: ഒ​രു പ്ര​വാ​സി​യു​ടെ ജീ​വി​തം വ്യ​ക്ത​മാ​ക്കു​ന്ന "മ​ഞ്ഞ്'​എ​ന്ന ഷോ​ർ​ട്ട് ഫി​ലിം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് ജോ​ലി ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ലെ​ത്തി​യ ഒ​രു പ്ര​വാ​സി​യു​ടെ ജീ​വി​ത​ത്തി​ലെ തി​ക്താ​നു​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.
മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ശി​വാ കൈ​ലാ​സ് ക​ഥ​യെ​ഴു​തി​യ ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് കെ.​നാ​യ​രാ​ണ്. ജോ​സി, വെ​ട്ടു​തു​റ ബെ​ന​ഡി​ക്ട്, ര​വി കാ​ട്ടാ​ക്ക​ട, വി​പ​ഞ്ചി​ക ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
സ​ജീം പൂ​വ​ച്ച​ൽ നി​ശ്ച​ല ചാ​യാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന സി​നി​മ​യു​ടെ നി​ർ​മാ​ണം വ​സു​ധ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന​ന്ദ് ക​ണ്ണ​ശ​യാ​ണ്. സ​ജി​ത്ത് വെ​ള്ള​നാ​ട്, ഷാ​ജി വെ​ള്ള​നാ​ട്, വി​നോ​ദ്, അ​ജി​ത്ത്, ശ്രീ​ജി​ത്ത്, ശ്രീ​കു​മാ​ർ തേ​വ​ൻ​കോ​ട്, പ്ര​കാ​ശ് വാ​ളി​യ​റ, ക​ണ്ണ​ൻ ഭ​ഗ​വ​തി, കി​ര​ൺ യു.​പി. നാ​യ​ർ തു​ട​ങ്ങി​യ​വ​രാ​ണ് സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ. വെ​ള്ള​നാ​ട് കൂ​വ​ക്കു​ടി ഭാ​ഗ​ത്ത് ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ഷോ​ർ​ട്ട് ഫി​ലിം ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.