മ​ട​വൂ​ർ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം
Friday, September 25, 2020 11:33 PM IST
വെ​ഞ്ഞാ​റ​മൂ​ട് : മ​ട​വൂ​ർ ലൈ​ഫ് ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. ലൈ​ഫ് മി​ഷ​ന്‍റെ മൂ​ന്നാം ഘ​ട്ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വ​ന്ത​മാ​യി ഭൂ​മി​യും വീ​ടും ഇ​ല്ലാ​ത്ത 36 പേ​ർ​ക്ക് 5.50 കോ​ടി​രൂ​പ ചെ​ല​വി​ൽ മ​ട​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സീ​മ​ന്ത​പു​ര​ത്ത് റ​വ​ന്യൂ വ​കു​പ്പ് കൈ​മാ​റി​യ 1.20 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഫ്ളാ​റ്റ് സ​മു​ച്ച​യം ഉ​യ​രു​ന്ന​ത്.
മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വി.​ജോ​യി എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ഷൈ​ജു​ദേ​വ്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.