മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും പേ​രു നേ​ടു​ന്നു
Friday, September 25, 2020 11:37 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യെ പ്ര​കീ​ർ​ത്തി​ച്ചു കൊ​ണ്ടു​ള്ള വാ​ട്ട്സ് ആ​പ് സ​ന്ദേ​ശ​ങ്ങ​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പ്ര​ച​രി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ.
വി​ദ​ഗ്ധ ചി​കി​ത്സ നേ​ടി രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും മ​റ്റും ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന​തു സം​ബ​ന്ധി​ച്ച് ദി​നം​പ്ര​തി നി​ര​വ​ധി ഫോ​ൺ കോ​ളു​ക​ളാ​ണെ​ത്തു​ന്ന​ത്.
ഇ​ത്ത​രം അ​ന്വേ​ഷ​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ന​ട​ന്നു വ​രു​ന്നെ​ങ്കി​ലും അ​ടു​ത്തി​ടെ അ​ത് പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​ച്ചു എ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​ക​ൾ വ​രെ പൂ​ർ​ണ വി​ജ​യ​മാ​ണെ​ന്ന ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ രോ​ഗി​ക​ളു​ടെ സ​ന്ദേ​ശം വീ​ഡി​യോ രൂ​പ​ത്തി​ൽ വാ​ട്ട്സ് ആ​പി​ലൂ​ടെ ല​ഭ്യ​മാ​യെ​ന്നും അ​തു​ക​ണ്ടി​ട്ടാ​ണ് വി​ളി​ക്കു​ന്ന​തു​മെ​ന്നാ​ണ് അ​ന്വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.
സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന ആ​ർ​ദ്രം, ഇ​ഹെ​ൽ​ത്ത് പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടെ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്. അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് സം​സ്ഥാ​ന​ത്തി​ന​ക​ത്തു നി​ന്നും പു​റ​ത്തു നി​ന്നു​മു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത് എ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന.