സ​ഹോ​ദ​രി​യെ വെ​ട്ടി​യ കേ​സി​ൽ യുവാവ് അ​റ​സ്റ്റി​ൽ
Tuesday, September 29, 2020 11:16 PM IST
കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ൽ ജം​ഗ്ഷ​നി​ൽ ടെ​ക്സ്റ്റെ​ൽ​സ് ഉ​ട​മ​യാ​യ സ്ത്രീ​യെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ടെ​ക്സ്റ്റ​യി​ൽ​സ് ഉ​ട​മ ഷീ​നാ ഫാ​ത്തി​മ​യെ വൈ​കു​ന്നേ​രം ക​ട​യ്ക്കു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​ണ് സ​ഹോ​ദ​ര​ൻ വി​തു​ര മേ​മ​ല ത​ള്ള​ച്ചി​റ സ​രി​ത ഭ​വ​നി​ൽ താ​മ​സി​ക്കു​ന്ന ഷി​ബു ജോ​യി വെ​ട്ടി​യ​ത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ള്ള വി​രോ​ധ​ത്തി​ലാ​ണ് വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച​തെ​ന്ന് കാ​ട്ടാ​ക്ക​ട പോ​ലീ​സ് പ​റ​യു​ന്നു. ക​ട​യ്ക്ക് അ​ക​ത്തെ ഗ്ലാ​സ് ടേ​ബി​ളും ഗ്ലാ​സ് സ്റ്റാ​ൻ​ഡു​ക​ളും സി​സി ടി​വി മോ​ണി​റ്റ​റും ഷി​ബു ന​ശി​പ്പി​ച്ചു. ബ​ഹ​ളം കേ​ട്ടു ഓ​ടി​യെ​ത്തി​യ ഷീ​ന​യു​ടെ മ​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വി​നെ പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്ത ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൃ​ത്യ​ത്തി​നു ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ട്ടാ​ക്ക​ട ഇ​ൻ​സ്പെ​ക്ട​ർ ഡി. ​ബി​ജു​കു​മാ​ർ, എ​സ്ഐ നി​ജാം, സി​പി​ഒ​മാ​രാ​യ അ​ഭി​ലാ​ഷ് ജോ​സ്, സ​ജി​മോ​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം വി​തു​ര​യി​ൽ നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ഇന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.