986 പേ​ർ​ക്ക് കോ​വി​ഡ്; ആ​റ് മ​ര​ണം​കൂ​ടി
Thursday, October 1, 2020 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 986 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 835 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 111 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗ​ബാ​ധി​ത​രി​ൽ 30 പേ​ർ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രും നാ​ലു പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രു​മാ​ണ്. 379 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. ഇ​തി​നു പു​റ​മെ ഇ​ന്ന​ലെ ആ​റു പേ​രു​ടെ മ​ര​ണം കൂ​ടി കോ​വി​ഡ് മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ത​ന്പാ​നൂ​ർ സ്വ​ദേ​ശി​നി വ​സ​ന്ത(68), പ​ള്ളി​ച്ച​ൽ സ്വ​ദേ​ശി മു​ര​ളി(55), ശ്രീ​ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി ന​ട​രാ​ജ സു​ന്ദ​രം(91), നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ശ​ശി​ധ​ര​ൻ നാ​യ​ർ(77), വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി അ​ബു താ​ഹി​ർ(68), പേ​യാ​ട് സ്വ​ദേ​ശി പ​ദ്മ​കു​മാ​ർ(49) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 435 പേ​ർ സ്ത്രീ​ക​ളും 551 പേ​ർ പു​രു​ഷ·ാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 92 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 144 പേ​രു​മു​ണ്ട്. പു​തു​താ​യി 2,714 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​പ്പോ​ൾ 3,226 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ഇ​തോ​ടെ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലാ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 28,588 ആ​യി. നി​ല​വി​ൽ ജി​ല്ല​യി​ലാ​കെ 11,005 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 240 കോ​ളു​ക​ളാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്. മാ​ന​സി​ക​പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 43 പേ​ർ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു.