ക​ന്യാ​കു​ള​ങ്ങ​ര കോ​ൺ​ഗ്ര​സ് ഭ​വ​ൻ അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Thursday, October 1, 2020 12:20 AM IST
വെ​മ്പാ​യം: ക​ന്യാ​കു​ള​ങ്ങ​ര കോ​ൺ​ഗ്ര​സ് ഭ​വ​ൻ അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ചീ​രാ​ണി​ക്ക​ര പൂ​വ​പ്ലാ​ങ്ങ​ര സോ​പാ​നം വീ​ട്ടി​ൽ ലി​ജു ( 28) , തേ​ക്ക​ട ചീ​രാ​ണി​ക്ക​ര ക​ട്ട​ത്ത​ട്ടി ച​രു​വി​ള വീ​ട്ടി​ൽ ന​വാ​സ് ( 29) എ​ന്നി​വ​രെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി.​കെ. വി​ജ​യ​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും, കൂ​ടു​ത​ൽ പേ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 31നാ​ണ് കോ​ൺ​ഗ്ര​സ് ഭ​വ​ൻ ഒ​രു സം​ഘം ആ​ളു​ക​ൾ ആ​ക്ര​മി​ക്കു​ക​യും, അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത​ത്. തേ​മ്പാം​മൂ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ലാ​പ​യാ​ത്ര​യ്ക്ക് പി​ന്നാ​ലെ ന​ട​ന്ന പ്ര​ക​ട​ന​ത്തി​നി​ട​യി​ലാ​ണ് കോ​ൺ​ഗ്ര​സ് ഭ​വ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു ന​ട​ത്തി​യ അ​ന്വേ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.