അ​പേ​ക്ഷാ​ഫാ​മു​ക​ൾ ന​ൽ​കി​യി​ല്ല; വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ഫെ​ഡ് ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ചു
Thursday, October 1, 2020 12:22 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യ​ഫെ​ഡ് ഓ​ഫീ​സ​റെ നാ​ട്ടു​കാ​ർ ഉ​പ​രോ​ധി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സി​ൽ എ​ത്തി​യി​രു​ന്ന​വ​ർ​ക്ക് മ​തി​യാ​യ സേ​വ​നം ല​ഭി​ച്ചി​രു​ന്നി​ല്ല.

ഓ​ഫീ​സ​ർ അ​വ​ധി​യാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് അ​പേ​ക്ഷ ഫോ​റം, പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന​തി​നു​ള്ള ഫോ​റം എ​ന്നി​വ​യ​ട​ക്കം നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ രോ​ഷാ​കു​ല​രാ​യ​ത്. ലീ​വി​ലാ​യി​രു​ന്ന ഓ​ഫീ​സ​ർ ഇ​ന്നെ​ത്തി​യ​ത​റി​ഞ്ഞ് ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ടം ഓ​ഫീ​സ​റെ ത​ട​ഞ്ഞു. സം​ഭ​വം അ​റി​ഞ്ഞ് എ​ത്തി​യ പോ​ലി​സ് പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​പേ​ക്ഷ ഫോ​മു​ക​ൾ ഉ​ട​ൻ ത​ന്നെ ല​ഭ്യ​മാ​ക്കാ​മെ​ന്ന ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ച​ത്.