പെ​രി​ങ്ങ​മ്മ​ല ക​രി​മ​ൺ​കോ​ട്ടെ ശാ​ന്തി​കു​ടീ​രം ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Thursday, October 1, 2020 12:22 AM IST
പാ​ലോ​ട്: ​ഉ​റ്റ​വ​രു​ടെ മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യാ​നി​ട​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യ അ​നേ​കം പേ​രു​ടെ ക​ഥ​ക​ൾ മ​ല​യോ​ര നാ​ടി​ന് പ​റ​യാ​നു​ണ്ട്. വേ​ർ​പാ​ടു​ക​ളു​ടെ വേ​ദ​ന​ക​ൾ​ക്ക​പ്പു​റം എ​വി​ടെ സം​സ്ക​രി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ലാ​തെ നി​ന്ന ഒ​രു​പാ​ട് ജീ​വി​ത​ങ്ങ​ൾ. നാ​ടി​നൊ​രു പൊ​തു​ശ്മ​ശാ​നം വേ​ണ​മെ​ന്ന ഗ്രാ​മീ​ണ​ജ​ന​ത​യു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ ക​രി​മ​ൺ​കോ​ട് നി​ർ​മി​ച്ച ശാ​ന്തി​കു​ടീ​രം ഇന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

ഗേ​റ്റും പൂ​ന്തോ​ട്ട​വും ഓ​ഫീ​സും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നു​ള്ള സ്ഥ​ല​വും ദ​ഹി​പ്പി​ക്കാ​നു​ള്ള കെ​ട്ടി​ട​വും ചേ​ർ​ന്ന​താ​ണ് ശാ​ന്തി​കു​ടീ​രം. ഗ്യാ​സി​ലാ​ണ് മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ വി​റ​ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന സം​വി​ധാ​ന​വു​മു​ണ്ട്. ക​രി​മ​ൺ​കോ​ട് നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​ർ മാ​റി മു​ക്കാം​തോ​ട് മാ​ന്തു​രു​ത്തി​യി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ അ​മ്പ​ത് സെ​ന്‍റി​ലാ​ണ് ശ്മ​ശാ​നം. ഈ ​സ്ഥ​ല​ത്തേ​യ്ക്ക് എ​ത്തി​ച്ചേ​രാ​ൻ ആ​കെ​യു​ണ്ടാ​യി​രു​ന്ന ന​ട​വ​ര​മ്പി​നെ സൈ​ഡ് വാ​ൾ കെ​ട്ടി ആ​റ് മീ​റ്റ​ർ വീ​തി​യി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് റോ​ഡാ​ക്കി. ന​ന്ദി​യോ​ട്, പെ​രി​ങ്ങ​മ്മ​ല, വി​തു​ര, തൊ​ളി​ക്കോ​ട്, പ​ന​വൂ​ർ, പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ​ക്ക് ശാ​ന്തി​കു​ടീ​രം സ​ഹാ​യ​ക​മാ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു അ​ധ്യ​ക്ഷ​നാ​കും. ഡി. ​കെ. മു​ര​ളി എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും.