പെ​രി​ങ്ങ​മ്മ​ല ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​പ​ര​മ്പ​ര
Thursday, October 1, 2020 12:22 AM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ഈ ​മാ​സം മൂ​ന്നു ത​വ​ണ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​യ്ക്ക​വ​ഞ്ചി​യു​ടെ പൂ​ട്ടു ത​ക​ർ​ത്ത് പ​ണം കൊ​ള്ള​യ​ടി​ക്കു​ക​യും ക്ഷേ​ത്ര കോ​മ്പൗ​ണ്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ ത​ക​ർ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ഈ ​ക​വ​ർ​ച്ച​യ്ക്കും ക്ഷേ​ത്രം വ​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നു​മെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​ട്ടും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യാ​ത്ത​തി​ൽ ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​യും ഹൈ​ന്ദ​വ വി​ശ്വാ​സി​ക​ളും ക​ടു​ത്ത പ്ര​തി​ക്ഷേ​ധ​വും ഉ​ത്ക​ണ്ഠ​യും രേ​ഖ​പ്പെ​ടു​ത്തി.

കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ക്ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി.