66-ാം വയസിലെ പ​ഠ​ന​ത്തി​ര​ക്കി​നി​ട​യി​ലും ക​വി​ത​യെ​ഴു​തി ച​ന്ദ്ര​മ​ണി
Thursday, October 1, 2020 12:23 AM IST
ഗി​രീ​ഷ് പ​രു​ത്തി​മ​ഠം

നെ​യ്യാ​റ്റി​ന്‍​ക​ര : പ്ല​സ് വ​ണ്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന്‍റെ തി​ര​ക്കി​ലാ​ണെ​ങ്കി​ലും 66 കാ​രി​യാ​യ സി. ​ച​ന്ദ്ര​മ​ണി ക​വി​ത​യെ​ഴു​താ​നും നേ​രം ക​ണ്ടെ​ത്തു​ന്നു. പ്ര​കൃ​തി​യും ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​മൊ​ക്കെ ഈ ​ന​വ​സാ​ക്ഷ​ര​യാ​യ നാ​ട്ടി​ന്‍​പു​റ​ത്തു​കാ​രി​ക്ക് ക​വി​ത​യ്ക്ക് പ്ര​മേ​യ​ങ്ങ​ളാ​ണ്. എ​ഴു​ത്തെ​ല്ലാം ഈ​ശ്വ​രാ​നു​ഗ്ര​ഹ​മെ​ന്നാ​ണ് ഈ ​അ​ക്ഷ​രോ​പാ​സ​ക​യു​ടെ വി​ന​യ​സാ​ക്ഷ്യം.

വെ​ള്ള​റ​ട വെ​ള്ളാ​റ്റ് തെ​ക്കേ​ക്ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ പൊ​ന്നു​പ​ണി​ക്ക​രു​ടെ​യും ഭ​ഗ​വ​തി​ചെ​ല്ല​മ്മ​യു​ടെ​യും പ​തി​മൂ​ന്നാ​മ​ത്തെ മ​ക​ളാ​ണ് ച​ന്ദ്ര​മ​ണി. 1955 ന​വം​ബ​റി​ലാ​ണ് കു​ടും​ബ​ത്തി​ലെ ഇ​ള​യ സ​ന്ത​തി​യാ​യി ച​ന്ദ്ര​മ​ണി പി​റ​ന്ന​ത്. പ​ത്താം ക്ലാ​സി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടു​കൂ​ടി പ​ഠ​നം നി​ല​ച്ചു. പി​ന്നീ​ട് 1975 മാ​ര്‍​ച്ച് 25ന് ​അ​രു​വി​പ്പു​റം ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മാ​ന്പ​ഴ​ക്ക​ര ക​ട​യാ​റ പു​ത്ത​ന്‍​വീ​ട്ടി​ല്‍ കെ. ​സു​ദ​ര്‍​ശ​ന​ന്‍ ച​ന്ദ്ര​മ​ണി​യു​ടെ ക​ഴു​ത്തി​ല്‍ താ​ലി ചാ​ര്‍​ത്തി. ഈ ​ദ​ന്പ​തി​ക​ള്‍​ക്ക് മൂ​ന്നു മ​ക്ക​ളാ​ണ്- ഷാ​ജു എ​സ്. ച​ന്ദ്ര, ഷൈ​ന്‍. എ​സ് ച​ന്ദ്ര, ഷൈ​ജു എ​സ്. ച​ന്ദ്ര.

വീ​ടി​നു സ​മീ​പ​വാ​സി​യാ​യ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ജ​യാ ഡാ​ളി​യു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് വാ​ര്‍​ധ​ക്യ​ത്തി​ലും ച​ന്ദ്ര​മ​ണി​ക്ക് പ​ഠ​ന​ത്തോ​ടു​ള്ള ആ​ഭി​മു​ഖ്യം രൂ​പ​പ്പെ​ട്ട​ത്. 2018 ജൂ​ലൈ ര​ണ്ടി​ന് സാ​ക്ഷ​ര​താ പ​രീ​ക്ഷ എ​ഴു​തി. 2019 ജ​നു​വ​രി 27 ന് ​നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ബോ​യ്സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ സെ​ന്‍റ​റി​ല്‍ പ​ത്താം ത​രം തു​ല്യ​താ പ​ഠി​താ​വാ​യി ചേ​ര്‍​ന്നു. ത​ന്‍റെ മ​ക്ക​ളു​ടെ പ്രാ​യ​മു​ള്ള സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ക്ലാ​സി​ലി​രി​ക്കാ​ന്‍ ആ​ദ്യം അ​ല്‍​പ്പം മ​ടി​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ച​ന്ദ്ര​മ​ണി ഓ​ര്‍​മി​ക്കു​ന്നു. അ​ധി​കം വൈ​കാ​തെ സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രു​മെ​ല്ലാം പ്രി​യ​പ്പെ​ട്ട​വ​രാ​യി.

തു​ല്യ​താ ക്ലാ​സി​ലെ പ​ഠ​നം ച​ന്ദ്ര​മ​ണി​യു​ടെ അ​ക​താ​രി​ലെ എ​ഴു​താ​നു​ള്ള മോ​ഹ​ത്തി​ന് ഊ​ര്‍​ജ​മേ​കി. സ്വ​ര്‍​ണ​മ​ന്ദാ​ര​പ്പൂ​വും തു​ന്പി​യും കു​യി​ല​മ്മ​യും ഉ​പ്പ​നും ത​ത്ത​മ്മ​യും പ​ഞ്ച​വ​ര്‍​ണ​ത​ത്ത​യും കാ​ക്ക​യും മാ​നും മാ​ത്ര​മ​ല്ല പ്ര​കൃ​തി​യി​ലെ ഓ​രോ കാ​ഴ്ച​യും ച​ന്ദ്ര​മ​ണി​ക്ക് കാ​വ്യ​പ്ര​ചോ​ദ​ന​ങ്ങ​ളാ​ണ്. മ​ന്ദാ​രം പൂ​ത്ത​പ്പോ​ഴു​ള്ള ചൈ​ത​ന്യ​വും പ​ച്ച​ത്തു​ന്പി​യു​ടെ എ​ളി​മ​യാ​ര്‍​ന്ന നോ​ട്ട​വും കു​ട്ടി​ക്കാ​ല​ത്ത് ക​ണി​ക​ണ്ടു​ണ​ര്‍​ന്ന വ​യ​ലേ​ല​ക​ളും ക​വ​യി​ത്രി​ക്ക് അ​ക്ഷ​ര​ക്കൂ​ട്ടി​ന്‍റെ ഘ​ട​ക​ങ്ങ​ള്‍.

ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി പ​ത്തി​ന് പ​ത്താം ത​രം തു​ല്യ​ത​യു​ടെ വി​ജ​യ​ഫ​ലം അ​റി​ഞ്ഞ​പ്പോ​ഴും ആ​ദ്യ​മാ​യി സെ​ന്‍റ​റി​ല്‍ പ​ഠി​താ​വാ​യി ചേ​ര്‍​ന്ന​പ്പോ​ഴും ക​വി​ത​യെ​ഴു​തി. മാ​താ​വ് പ​ക​ര്‍​ന്ന സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ളാ​ണ് അ​മ്മ ത​ന്നോ​ര്‍​മ്മ​ക​ള്‍ എ​ന്ന ക​വി​ത​യ്ക്ക് ആ​ധാ​രം. വി​ഷാ​ദ​വി​ലാ​പം, ക​ടി​ഞ്ഞൂ​ല്‍​മു​ത്ത് മു​ത​ലാ​യ ക​വി​ത​ക​ളി​ലും മ​നം നി​റ​ഞ്ഞ സ്നേ​ഹ​മാ​ണ് തെ​ളി​യു​ന്ന​ത്. പ്ര​ള​യ സ​മ​യ​ത്ത് സ്വ​ന്തം മു​തു​ക് മ​റ്റു​ള്ള​വ​ര്‍​ക്ക് ച​വി​ട്ടു​പ​ടി​യാ​ക്കാ​ന​നു​വ​ദി​ച്ച ജെ​യ്സ​ണി​ന് സ്വ​ന്തം ക​വി​ത​യി​ലൂ​ടെ ദി​വ്യ​പു​ത്ര​നെ​ന്നാ​ണ് ച​ന്ദ്ര​മ​ണി ന​ല്‍​കി​യി​രി​ക്കു​ന്ന വി​ശേ​ഷ​ണം.

നി​ല​വി​ല്‍ പ്ല​സ് വ​ണ്‍ തു​ല്യ​താ പ​ഠി​താ​വാ​ണ് ച​ന്ദ്ര​മ​ണി. മ​ക​ന്‍റെ ഭാ​ര്യ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം. മ​ക്ക​ളും മ​രു​മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മെ​ല്ലാം ത​നി​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്നു​വെ​ന്ന് ച​ന്ദ്ര​മ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഭ​ര്‍​ത്താ​വ് സു​ദ​ര്‍​ശ​ന​നാ​ണ് ച​ന്ദ്ര​മ​ണി​യു​ടെ ക​വി​ത​ക​ളു​ടെ ആ​ദ്യ വാ​യ​ന​ക്കാ​ര​ന്‍. ക​വി​ത വാ​യി​ച്ച് കൃ​ത്യ​മാ​യ പ്ര​തി​ക​ര​ണം അ​റി​യി​ക്കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​തി​വ്. നി​ര്‍​ദേ​ശ​ങ്ങ​ളും വി​മ​ര്‍​ശ​ന​ങ്ങ​ളു​മൊ​ക്കെ​യു​ണ്ടാ​കും.
എ​ഴു​തി​യ ക​വി​ത​ക​ളെ​ല്ലാം സ​മാ​ഹാ​ര​മാ​ക്ക​ണ​മെ​ന്നാ​ണ് ച​ന്ദ്ര​മ​ണി​യു​ടെ ആ​ഗ്ര​ഹം. ജ​യാ ഡാ​ളി ഇ​ക്കാ​ര്യം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ര്‍ ഹീ​ബ​യെ അ​റി​യി​ച്ചു. ക​വി​ത​ക​ളെ​ല്ലാം വാ​യി​ച്ച ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ച​ന്ദ്ര​മ​ണി​യെ ടെ​ലി​ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.