കോ​ണ്‍​ഗ്ര​സ് സ​മ​ര പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ത്തി
Thursday, October 1, 2020 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​നും കു​ടും​ബ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് കെ​പി​സി​സി ആ​ഹ്വാ​ന പ്ര​കാ​രം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​ര പ്ര​തി​ഷേ​ധ​ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് നി​ന്നു പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഉ​മ്മ​ൻ​ചാ​ണ്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് നി​ന്നു പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ർ​ന്ന് ഹ​ത്രാ​സ് പെ​ണ്‍​ക്കു​ട്ടി​യു​ടെ നീ​തി​ക്കാ​യി നേ​താ​ക്ക​ൾ മെ​ഴു​തി​രി തെ​ളി​യി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി.​അ​നി​ൽ​കു​മാ​ർ, പാ​ലോ​ട് ര​വി, മ​ണ​ക്കാ​ട് സു​രേ​ഷ്, ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല തു​ട​ങ്ങി​യ​വ​രും വി.​എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ജി.​വി. ഹ​രി, എം.​എ.​ല​ത്തീ​ഫ്, ജോ​ണ്‍ വി​നേ​ഷ്യ​സ്, ആ​റ്റി​പ്ര അ​നി​ൽ, ഹ​രീ​ന്ദ്ര​നാ​ഥ്, വി​നോ​ദ് കൃ​ഷ്ണ, മു​ട​വ​ൻ​മു​ക​ൾ ര​വി, ര​മ​ണി പി ​നാ​യ​ർ, ഡി​സി​സി പ്ര​സി​ഡ​ൻ​റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, പ​ന്ത​ളം സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.