ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Sunday, October 18, 2020 1:42 AM IST
വെ​ള്ള​റ​ട: ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ഒ​റ്റ ശേ​ഖ​ര​മം​ഗ​ലം ആ​ല​ച്ച​ല്‍​കോ​ണം സു​നി​താ നി​വാ​സി​ല്‍ സ​ജീ​ന്ദ്ര​കു​മാ​റാ( ഉ​ണ്ണി​കൃ​ഷ്ണ​ന്‍ -52) ണ് ​ബൈ​ക്ക് യാ​ത്ര​ക്കി​ടെ ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് മ​രി​ച്ച​ത്.​ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​

കു​റ്റി​യാ​ണി​ക്കാ​ടി​ല്‍ താ​മ​സി​ക്കു​ന്ന മാ​താ​വി​നെ​ക്ക​ണ്ട ശേ​ഷം മ​ട​ങ്ങു​ന്ന വ​ഴി​ക്ക് വാ​ളി​കോ​ടു വ​ച്ചാ​ണ് കൂ​ട്ട​മാ​യെ​ത്തി​യ ക​ട​ന്ന​ല്‍​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.കു​ത്തേ​റ്റു നി​ല​ത്തു വീ​ണ ഇ​യാ​ളെ പൂ​ഴ​നാ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: പ്രീ​യ​ദ​ര്‍​ശി​നി .മ​ക്ക​ള്‍: ജ​യ​കൃ​ഷ്ണ​ന്‍ ,യ​ദു കൃ​ഷ്ണ. സ​മീ​പ​ത്തു മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്ന ഒ​രാ​ള്‍​ക്കു​കൂ​ടി ക​ട​ന്ന​ല്‍ കു​ത്തേ​റ്റി​രു​ന്നു.