നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​ൻ:​കു​മ്മ​നം
Monday, October 19, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രെ പ​ച്ച​നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ ജാ​ള്യ​ത മ​റ​ച്ചു​വെ​ച്ച് ജ​ന​ശ്ര​ദ്ധ മാ​റ്റാ​നാ​ണെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.
മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ യാ​ഥാ​ർ​ഥ്യം ജ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​ളി​പ്പി​ച്ചു​വെ​ച്ച് സ്വ​യം കൈ​യ​ടി നേ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പു ചു​മ​ത​ല സ്വ​കാ​ര്യ ക​ന്പ​നി​ക്ക് കൊ​ടു​ത്ത​ത് ര​ഹ​സ്യ​മാ​യ​ല്ല.
എ​ല്ലാ​വി​ധ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും നി​യ​മ​പ​ര​മാ​യ കീ​ഴ്‌വഴ​ക്ക​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ടാ​ണെ​ന്നു ഹൈ​ക്കോ​ട​തി​യും അം​ഗീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. വി​മാ​ന​ത്താ​വ​ളം പി​ടി​ച്ചെ​ടു​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ മ​ന്ത്രി ക​ട​കം​പ​ള്ളി പ​റ​യു​ന്ന​ത്.
ലേ​ല​ത്തി​ൽ പ​ങ്കു​കൊ​ണ്ട് എ​ല്ലാ കൈ​മാ​റ്റ വ്യ​വ​സ്ഥ​ക​ളും അം​ഗീ​ക​രി​ച്ച കേ​ര​ള സ​ർ​ക്കാ​ർ തോ​റ്റു​ക​ഴി​ഞ്ഞ​പ്പോ​ൾ ലേ​ലം ശ​രി​യാ​യി​ല്ല എ​ന്ന് പ​റ​യു​ന്ന​തി​ൽ എ​ന്ത് അ​ർ​ഥ​മാ​ണു​ള്ള​തെ​ന്നും കു​മ്മ​നം ചോ​ദി​ച്ചു.