മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു
Monday, October 19, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ല്‍ പ​ര​മാ​വ​ധി വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ​താ​യി വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ. ജീ​വ​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കൃ​ഷി​യി​ല്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് വ​ലി​യ പ്രോ​ത്സാ​ഹ​ന​മാ​ണ് ജീ​വ​നി പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ദ്ധ​തി​യൂ​ടെ ഭാ​ഗ​മാ​യി 58 ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്ത​ത്.
ക​ട്‌​ല, രോ​ഹു, മൃ​ഗാ​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ​യി​നം കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കു​ന്ന​ത്. എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഇ​രു​പ​ത് ദി​ന ക​ര്‍​മ്മ​പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്ത​ത്.