അ​ച്ഛ​നും മ​ക​നും ഒരേദിവസം മ​രി​ച്ചു
Tuesday, October 20, 2020 2:11 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മ​ക​ൻ മ​രി​ച്ച​ത​റി​യാ​തെ അ​ച്ഛ​നും അ​ച്ഛ​ൻ മ​രി​ച്ച​ത​റി​യാ​തെ മ​ക​നും മ​രി​ച്ചു. വ​ഞ്ചി​യൂ​ർ പ​ട്ട്ള തു​ണ്ടി​ൽ വീ​ട്ടി​ൽ മ​നീ​ഷ് (24), മ​നീ​ഷി​ന്‍റെ പി​താ​വ് മ​ദ​ന​ശേ​ഖ​ര​ൻ എ​ന്നി​വ​രാ​ണ് ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മ​നീ​ഷ് വാ​മ​ന​പു​രം ന​ദി​യി​ൽ മു​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​നീ​ഷും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും പ​ശു​വി​ന് പു​ല്ല് ശേ​ഖ​രി​ക്കാ​നാ​യി ന​ദി​ക്കു സ​മീ​പം എ​ത്തി​യ​താ​യി​രു​ന്നു. പു​ല്ല് ശേ​ഖ​രി​ക്കു​ന്ന​തി​നി​ട​യി​ൽ മ​നീ​ഷ് കാ​ൽ​വ​ഴു​തി ന​ദി​യി​ൽ വീ​ണു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ആ​റ്റി​ങ്ങ​ൽ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​കി​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ദി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ൾ പ​ത്ത​ര​യോ​ടെ ക​ട​വി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​നീ​ഷി​ന്‍റെ പി​താ​വ് മ​ദ​ന​ശേ​ഖ​ര​ൻ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഈ ​സം​ഭ​വം അ​റി​യാ​തെ മ​രി​ച്ചു. ഇ​ദ്ദേ​ഹം ദീ​ർ​ഘ​നാ​ളാ​യി കാ​ൻ​സ​ർ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​നീ​ഷി​ന്‍റെ അ​മ്മ: ത​ങ്ക​മ​ണി. മ​നോ​ജ്, മ​ഹേ​ഷ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.