ചി​കി​ത്സ​യു​ടെ മ​റ​വി​ൽ മോ​ഷ​ണം: വ്യാ​ജ വൈ​ദ്യ​ൻ അ​റ​സ്റ്റി​ൽ
Friday, October 23, 2020 11:45 PM IST
വെ​മ്പാ​യം: ചി​കി​ത്സ​യു​ടെ മ​റ​വി​ൽ മോ​ഷ​ണം ന​ട​ത്തി​വ​ന്നി​രു​ന്ന വ്യാ​ജ വൈ​ദ്യ​നെ വ​ട്ട​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​മ​ല കു​ന്ന​പ്പു​ഴ പു​തു​വ​ൽ പു​ര​യി​ടം വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (48) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വെ​മ്പാ​യം പെ​രും​കൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ സ്വ​ർ​ണവും മൊ​ബൈ​ൽ ഫോ​ണും ചി​കി​ത്സ​യു​ടെ മ​റ​വി​ൽ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ഒ​രാ​ഴ്ച​യ്ക്ക് മു​ൻ​പ് അ​നി​ൽ​കു​മാ​ർ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ​ശേ​ഷം ര​ണ്ടു ദി​വ​സം ചി​കി​ത്സ ന​ട​ത്തി​യ ശേ​ഷം മൂ​ന്നാം ദി​വ​സ​ത്തേ ചി​കി​ത്സ​ക്ക് ശ​രീ​ര​ത്തി​ൽ അ​ണി​ഞ്ഞി​രി​ക്കു​ന്ന സ്വ​ർ​ണം അ​ഴി​ച്ചു വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ചി​കി​ത്സ​ക്കു​ശേ​ഷം സ്ത്രീ​യു​ടെ മൂ​ന്ന​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ മാ​ല, മൊ​ബൈ​ൽ ഫോ​ൺ, ഡ​യ​റി എ​ന്നി​വ​യു​മാ​യി അ​നി​ൽ​കു​മാ​ർ ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ സ​മാ​ന​മാ​യ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷംഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ അ​നി​ൽ​കു​മാ​ർ വ​ട്ടി​യൂ​ർ​ക്കാ​വി​ലു​ള്ള ഒ​രു സ്ത്രീ​ക്ക് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യ​താ​യും ഇ​വ​രെ കാ​ണു​ന്ന​തി​ന് മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ എ​ത്തു​ന്നും മ​ന​സ്‌​സി​ലാ​ക്കി​യ പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വ​ട്ട​പ്പാ​റ സി​ഐ ബി​നു​കു​മാ​ർ, എ​സ്ഐ​മാ​രാ​യ അ​ബ്ദു​ൽ അ​സീ​സ്,സ​ലി​ൻ, സ​തീ​ശ​ൻ, സി​പി​ഒ മാ​രാ​യ ഷാ​ജ​ഹാ​ൻ, മ​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.