കോ​വ​ളം ബൈ​പ്പാ​സി​ൽ വീ​ണ്ടും അ​പ​ക​ടം: നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ന്ന് ആ​രോ​പ​ണം
Tuesday, October 27, 2020 11:25 PM IST
വി​ഴി​ഞ്ഞം: കോ​വ​ളം ബൈ​പ്പാ​സി​ലെ വെ​ള്ളാ​റി​ൽ​ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ അ​പ​ക​ടം. ലോ​റി നി​യ​ന്ത്ര​ണം​തെ​റ്റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ബൈ​പ്പാ​സ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണം.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ തൊ​ടു​പു​ഴ​യി​ൽ നി​ന്ന് കോ​വ​ളം ഭാ​ഗ​ത്തേ​ക്ക് പൈ​നാ​പ്പി​ളു​മാ​യി വ​ന്ന മി​നി​ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. റോ​ഡി​നു കു​റു​കെ ചാ​ടി​യ മ​ര​പ്പ​ട്ടി​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ത്തി​രി​ച്ച ബൈ​ക്ക് യാ​ത്രി​ക​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി സ​ർ​വീ​സ് റോ​സി​ൽ നി​ന്ന് ബൈ​റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ലോ​റി​ക്ക് സാ​ര​മാ​യി കേ​ടു​വ​ന്നെ​ങ്കി​ലും ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ക്രെ​യി​ൻ വ​രു​ത്തി കോ​വ​ളം പോ​ലീ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ലോ​റി ഉ​യ​ർ​ത്തി മാ​റ്റി. ഒ​രു മാ​സം മു​ൻ​പ് ത​മി​ഴ് നാ​ട്ടി​ൽ നി​ന്ന് മീ​നു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന മീ​നി​ലോ​റി​യും ഇ​വി​ടെ ത​ല​കീ​ഴാ​യി മ​റി​ഞ്ഞി​രു​ന്നു. മു​ൻ​പേ പോ​യ കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടി​യ​തോ​ടെ ലോ​റി തെ​റി​ച്ച് പോ​വു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ൻ​വ​ശം ത​ക​ർ​ന്ന ലോ​റി​യി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​ർ ത​ത്ക്ഷ​ണം മ​രി​ച്ചു. പു​തി​യ ബൈ​പാ​സ് റോ​ഡ് നി​ർ​മി​ച്ച ശേ​ഷം ഇ​വി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കോ​വ​ള​ത്ത് നി​ന്ന് വാ​ഴ​മു​ട്ട​ത്തേ​ക്കും അ​വി​ടെ നി​ന്ന് തി​രി​ച്ചും വ​രു​ന്ന വെ​ള്ളാ​റി​ലെ നാ​ല് വ​രി​പ്പാ​ത​യാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്. ചെ​റി​യ ക​യ​റ്റി​റ​ക്ക​വും ച​രി​വു​മു​ള്ള ഭാ​ഗ​ത്തെ നി​ർ​മാ​ണ​ത്ത​ക​രാ​റാ​ണ് പ്ര​ധാ​ന പ്ര​ശ്ന​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.