ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യ്ക്ക് തലചായ്ക്കാൻ പു​തി​യ വീടൊ​രു​ങ്ങി
Tuesday, October 27, 2020 11:25 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ല​ക്ഷ്മി കു​ട്ടി​യ​മ്മ​യ്ക്ക് പു​തി​യ വീ​ടൊ​രു​ക്കി സി​പി​ഐ​യു​ടെ ക​രു​ത​ൽ. നെ​ല്ല​നാ​ട് പ​ള്ളി​വി​ള നീ​ര്‍​ച്ചാ​ലി​ല്‍ വീ​ട്ടി​ല്‍ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യ്ക്കി​നി സു​ര​ക്ഷ​യു​ള്ള വീ​ട്ടി​ല്‍ അ​ന്തി​യു​റ​ങ്ങാം. സി​പി​ഐ വെ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ല​ക്ഷ​മി​ക്കു​ട്ടി അ​മ്മ​യ്ക്ക് വീ​ട് നി​ര്‍​മി​ച്ചു ന​ല്കി​യ​ത്. കോ​വി​ഡ് സാ​ന്ത്വ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ധാ​ന്യ കി​റ്റു​ക​ള്‍ വി​ത​ര​ണ​ത്തി​നി​ടെ​യാ​ണ് ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യു​ടെ ദു​രി​ത ജീ​വി​തം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന​സി​ലാ​ക്കു​ന്ന​ത്.

അ​മ്പ​ത് വ​ര്‍​ഷ​ം മുന്പ് ഭ​ര്‍​ത്താ​വ് മരിച്ച ഈ 85 ​വ​യ​സു​കാ​രി അ​മ്മ ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന പു​ര​യി​ല്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. ചെ​റു​പ്പ​കാ​ല​ത്ത് ക​ല്ല് ചു​മ​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ടം കാ​ര​ണം ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ പ​റ്റി​യി​രു​ന്നു. അ​ത് കൊ​ണ്ട് മ​റ്റു ജോ​ലി​ക്ക് പോ​കാ​നും ക​ഴി​യു​മാ​യി​രു​ന്നി​ല്ല. കു​ലി​പ്പ​ണി​ക്കാ​ര​നാ​യ ഏ​ക മ​ക​ന്‍ അ​ക​ലെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. ല​ക്ഷ്മി​ക്കു​ട്ടി​യ്ക്ക് പ​ത്തു​വ​ര്‍​ഷം മു​മ്പ് പ​ഞ്ചാ​യ​ത്ത് വീ​ട് അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ടി​സ്ഥാ​നം കെ​ട്ടി​ക്കാ​ണി​ച്ചാ​ല്‍ മാ​ത്ര​മേ വീ​ടി​ന് പ​ണം കി​ട്ടു​ക​യു​ള്ളു​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. .

ചി​ല്ലി​ക്കാ​ശി​നു പോ​ലും ക​ഴി​യാ​ത്ത ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ​ക്ക് അ​തി​നൊ​ട്ട് ക​ഴി​ഞ്ഞു​മി​ല്ല. ഇ​തോ​ടെ അ​നു​വ​ദി​ച്ച വീ​ടും ന​ഷ്ട​മാ​യി. കു​റ​ച്ചു നാ​ള്‍ മു​മ്പ് വീ​ടി​നാ​യി വീ​ണ്ടും സ​മീ​പി​ച്ച​പ്പോ​ള്‍ പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞു​വെ​ന്ന കാ​ര​ണ​ത്താ​ല്‍ അ​പേ​ക്ഷ നി​ര​സി​ക്കു​ക​യും ചെ​യ്തു. അ​യ​ല്‍​പ​ക്ക​ത്തെ ബ​ന്ധു​ക്ക​ളാ​ണ് ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത്. ഇ​തൊ​ക്ക അ​റി​ഞ്ഞ സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ​യ്ക്ക് അ​ടു​ച്ചു​റ​പ്പു​ള്ള വീ​ടെ​ന്ന സ്വ​പ്‌​നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സ​മാ​ഹ​രി​ച്ച് ര​ണ്ട് മാ​സം കൊ​ണ്ട് മ​നോ​ഹ​ര​മാ​യ വീ​ട് പ​ണി പൂ​ര്‍​ത്തി​യാ​ക്കി. വ​ലി​യൊ​രു ഭാ​ഗം ജോ​ലി​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്തു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പി.​ശ​ശി ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യ്ക്ക് വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി. പു​തി​യ​വീ​ട്ടി​ല്‍ പു​തു​വ​സ്ത്ര​വും ന​ല്‍​കി. ച​ട​ങ്ങി​ല്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ ​എം. റൈ​സ് അ​ധ്യ​ക്ഷ​നാ​യി. പി. ​എ​സ്. ഷൗ​ക്ക​ത്ത്, പി.​ജി.​ബി​ജു, അ​ര്‍.​എ​സ് ജ​യ​ന്‍, അ​നി​താ മ​ഹേ​ശ​ന്‍, എം.​എം. സാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു .

വീ​ട് പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ മു​ഴു​വ​ന്‍ സ​മ​യ പ​ണി​യെ​ടു​ത്ത സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ ഷ​ബി​ന്‍, ദീ​പു, സ​ന​ല്‍​കു​മാ​ര്‍, സു​ഗ​ത​ന്‍ എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ല്‍​കി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ആ​ദ​രി​ച്ചു.