യുവതിയെ മർദിച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന സം​ഭ​വം; സി​സി​ടി​വി ദ്യ​ശ്യം ലഭിച്ചു
Tuesday, October 27, 2020 11:29 PM IST
കാ​ട്ടാ​ക്ക​ട: ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ മ​ർ​ദി​ച്ച് സ്വ​ർ​ണ​മാ​ല​യു​മാ​യി ക​ട​ന്ന സം​ഭ​വ​ത്തി​ൽ സി​സി​ടി​വി ദ്യ​ശ്യം ലഭിച്ചു. ഇ​തേ തു​ട​ർ​ന്ന് പോലീസ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. കാ​ട്ടാ​ക്ക​ട ശ്രീ​കൃ​ഷ്ണ​പു​രം റോ​ഡി​ൽ കു​ള​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. കാ​ട്ടാ​ക്ക​ട പു​ലി​യൂ​ർ​കോ​ണം രാ​ഹു​ൽ നി​വാ​സി​ൽ ബി​ന്ദു​വി​ന്‍റെ സ്വ​ർ​ണ മാ​ല​യാ​ണ് ഇ​രു​ച​ക്ര​വാഹനത്തി​ലെ​ത്തി​യ ആ​ൾ നെ​ഞ്ചി​ലും മു​തു​കി​ലും മ​ർ​ദി​ച്ച​ശേ​ഷം പൊ​ട്ടി​ച്ചു ക​ട​ന്ന​ത്. മൂ​ന്ന​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യും ര​ണ്ടു ലോ​ക്ക​റ്റും ഉ​ൾ​പ്പെടെ ക​ള്ള​ൻ കൊ​ണ്ടു​പോ​യി.
കാ​ട്ടാ​ക്ക​ട ഭാ​ഗ​ത്തു നി​ന്നും ശ്രീ​കൃ​ഷ്ണ​പു​രം റോ​ഡി​ലൂ​ടെ അ​മ്പ​ല കു​ള​ത്തി​നു സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് എ​തി​ർ ദി​ശ​യി​ലൂ​ടെ പാ​ഞ്ഞു വ​ന്ന ഇ​രു​ച​ക്ര വാ​ഹ​നം ബി​ന്ദു​വി​ന്‍റെ അ​രി​കി​ൽ നി​ർ​ത്തി​യ ശേ​ഷം എ​ന്തോ ചോ​ദി​ക്കു​ക​യും തു​ട​ർ​ന്ന് മ​ർ​ദി​ച്ച​ശേ​ഷം സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു ക​ട​ക്കു​ക​യും ചെ​യ്ത​ത്. സ​മീ​പ​ത്തെ പാ​ൽ ക​മ്പനി​യി​ലെ സു​ര​ക്ഷാ കാ​മ​റ​യി​ൽ ക​ള്ള​ന്‍റെ ദ്യ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. ഈ ​ദ്യ​ശ്യം പോ​ലീ​സി​ന് കൈ​മാ​റി. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
യു​വ​തി​യെ പി​ന്തു​ട​ർ​ന്നു വ​ന്ന ക​ള്ള​ൻ ഇ​വ​രെ ക​ട​ന്നു പോ​യ ശേ​ഷം തി​രി​കെ എ​ത്തി​യാ​ണ് കൃ​ത്യം നി​ർ​വ​ഹി​ച്ച​തെ​ന്നു സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളിൽനിന്ന് വ്യക്തമാണ്. നീ​ല ഷ​ർ​ട്ടും വെ​ള്ള ഹെ​ൽ​മ​റ്റും ധ​രി​ച്ച ആ​ൾ വ​നി​ത​ക​ൾ​ക്കാ​യു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലാ​ണ് പി​ടി​ച്ചു പ​റി​ക്കാ​ൻ എ​ത്തി​യ​ത്. മ​ർ​ദ​നമേറ്റ ബി​ന്ദു കാ​ട്ടാ​ക്ക​ട ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.