ജ​ന​താ ലൈ​ബ്ര​റി​യു​ടെ പു​തി​യ മ​ന്ദി​രം ഉദ്ഘാടനം ചെയ്തു
Tuesday, October 27, 2020 11:29 PM IST
വി​തു​ര: പ​ന​യ്ക്കോ​ട് ജ​ന​താ ലൈ​ബ്ര​റി​യു​ടെ പു​തി​യ മ​ന്ദി​രം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​നാ​ട് ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ന ന​വാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​മീ​മ​റാ​ണി, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഷീ​ല, വി​ജ​യ​ൻ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ക്ര​ട്ട​റി കെ. ​ജെ. ശ്രീ​ജി​ത്ത് സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് ആ​ർ. വി​നോ​ദ് രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.