മു​ക്കോ​ല പിഎച്ച്സി: ഒടുവിൽ നഗരസഭ കനിഞ്ഞു; താ​ക്കോ​ൽ ന​ൽ​കി
Wednesday, October 28, 2020 11:44 PM IST
വി​ഴി​ഞ്ഞം : ഏ​റെ പ​രാ​തി​ക​ൾ​ക്കു​ശേ​ഷം മു​ക്കോ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പു​തു​ക്കി പ​ണി​തകെ​ട്ടി​ട​ത്തി​ന്‍റെ താ​ക്കോ​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ കൈ​മാ​റി. ഇ​തോ​ടെ നി​ല​വി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി ന​വം​ബ​ർ ഒ​ന്നു മു​ത​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും .കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ട​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റാ​ത്ത​തി​നാ​ൽ ഇ​വി​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​യി​രു​ന്നി​ല്ല. ഇ​തി​നെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഐ.​പി ബി​നു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സോ​ജ രാ​ജി​ന് താ​ക്കോ​ൽ കൈ​മാ​റി​യ​ത്. ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന താ​ക്കോ​ൽ കൈ​മാ​റ്റ ച​ട​ങ്ങി​ൽ വാ​ർ​ഡ് കൊ​ൺ​സി​ല​ർ ഓ​മ​ന​യും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജേ​ക്ക​ബ് വ​ർ​ഗീ​സും പ​ങ്കെ​ടു​ത്തു.

അ​ഞ്ച് വ​ർ​ഷം മു​മ്പ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​മു​ള്ള ചെ​റി​യൊ​രു വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ ശേ​ഷ​മാ​ണ് നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ ഒ​റ്റ​നി​ല കെ​ട്ടി​ടം ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ഒ​രു കോ​ടി​യോ​ളം രൂ​പ മു​ട​ക്കി ര​ണ്ട് നി​ല​യാ​യി പു​തു​ക്കി പ​ണി​ത​ത്. കി​ട​ത്തി ചി​കി​ത്സ​യു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് തു​റ​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​യാ​യ അ​ദാ​നി ഗ്രൂ​പ്പ​ധി​കൃ​ത​ർ ആ​ധു​നി​ക സം​വി​ധാ​ന​മു​ള്ള പ​ത്ത് കി​ട​ക്ക​ക​ളും സം​ഭാ​വ​ന​യാ​യി ന​ൽ​കി​യി​രു​ന്നു. തീ​ര​ദേ​ശ​ത്തെ സാ​ധാ​ര​ണ​ക്കാ​ർക്ക് ആ​ശ്ര​യ​മാ​ണ് മു​ക്കോ​ല​യി​ലെ ഈ ​പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം.