ഷി​നു​മോ​ൾ​ക്ക് മ​ജ്ജ മാ​റ്റി​വ​യ്ക്കാ​ന്‍ സ​ഹാ​യം വേ​ണം
Wednesday, October 28, 2020 11:45 PM IST
ക​ഴ​ക്കൂ​ട്ടം: അ​ര്‍​ബു​ദ​രോ​ഗി​യാ​യ ഏ​ഴു​വ​യ​സു​കാ​രി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍, മ​ജ്ജ മാ​റ്റി​വ​യ്ക്ക​ല്‍ ചി​കി​ത്സ​യ്ക്ക് കു​ടും​ബം സ​ഹാ​യം തേ​ടു​ന്നു. മു​രു​ക്കും​പു​ഴ ഇ​ട​വി​ളാ​കം പൊ​യ്ക​വി​ളാ​ക​ത്തു​വീ​ട്ടി​ല്‍ എ​സ്.​ഷി​ജു-​കെ.​ബീ​ന ദ​മ്പ​തി​മാ​രു​ടെ ഇ​ള​യ മ​ക​ള്‍ ബി.​ഷി​നു​വി​നാ​ണ് ചി​കി​ത്സ എ​ത്ര​യും വേ​ഗം ചെ​യ്യേ​ണ്ട​ത്.

2018 ഡി​സം​ബ​റി​ല്‍ ഷി​നു​വി​നു പ​നി വ​ന്ന് അ​ണ്ടൂ​ര്‍​ക്കോ​ണം ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​വി​ടെ​നി​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ര്‍​ന്നു റീ​ജ​ണ​ല്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലേ​ക്കും റ​ഫ​ര്‍ ചെ​യ്തു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ക്യൂ​ട്ട് മൈ​ലോ​യ്ഡ് ലു​ക്കീ​മി​യ എം5​ബി എ​ന്ന അ​ര്‍​ബു​ദ​മാ​ണെ​ന്നു ക​ണ്ടെ​ത്തി. താ​മ​സി​യാ​തെ കീ​മോ​തെ​റാ​പ്പി തു​ട​ങ്ങി. 2019 മേ​യ് വ​രെ അ​തു ചെ​യ്തു. രോ​ഗ​തീ​വ്ര​ത കു​റ​ഞ്ഞ​താ​യി ക​ണ്ടി​രു​ന്നു​വെ​ങ്കി​ലും വീ​ണ്ടും പ്ര​ശ്‌​ന​മു​ണ്ടാ​യാ​ല്‍ മ​ജ്ജ മാ​റ്റി​വ​യ്ക്ക​ലേ പോം​വ​ഴി​യാ​യി ഉ​ള്ളൂ​വെ​ന്ന് അ​പ്പോ​ഴേ ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞി​രു​ന്നു.
ഇ​ട​വി​ളാ​കം ഗ​വ. യു.​പി. സ്‌​കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഷി​നു. മൂ​ന്നാ​ഴ്ച​മു​മ്പ് ഷി​നു​വി​ന് വീ​ണ്ടും ക​ഠി​ന​മാ​യ പ​നി വ​ന്നു. വൈ​കാ​തെ മ​ജ്ജ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​ര്‍​സി​സി​യി​ലെ ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് അ​തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ത​ല​ശേ​രി​യി​ലെ മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലേ​ക്കാ​ണ് റ​ഫ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​ചി​കി​ത്സ​യ്ക്ക് അ​മ്പ​തു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വാ​കു​മെ​ന്ന​റി​യു​ന്നു. കു​ടും​ബ​ത്തി​ന് സ​ങ്ക​ല്പി​ക്കാ​ന്‍​പോ​ലും ക​ഴി​യാ​ത്ത, ഭീ​മ​മാ​യ തു​ക. ആ ​ചി​കി​ത്സ​യ്ക്ക് കു​ഞ്ഞി​നെ എ​ന്നു കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യു​മെ​ന്ന​റി​യി​ല്ല.
ഷി​നു​വി​ന്‍റെ അ​ച്ഛ​ന്‍ ഷി​ജു ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റും അ​മ്മ ബീ​ന വീ​ട്ട​മ്മ​യു​മാ​ണ്. ഇ​ട​വി​ളാ​ക​ത്തെ വീ​ട് ഉ​ള്‍​പ്ര​ദേ​ശ​ത്താ​ണ്. കു​ഞ്ഞി​നെ അ​ത്യാ​വ​ശ്യ​ത്തി​ന് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​നു​ള്ള സൗ​ക​ര്യ​ത്തെ​ക്ക​രു​തി താ​മ​സം ത​ത്കാ​ലം ചാ​ന്നാ​ങ്ക​ര​യി​ലാ​ക്കി. ഇ​വി​ടെ ബീ​ന​യു​ടെ സ​ഹോ​ദ​ര​ന്‍ സു​നി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് ഇ​പ്പോ​ള്‍ ഈ ​കു​ടും​ബ​വും. ആ​ഹാ​രം ക​ഴി​ക്കാ​നാ​കാ​ത്ത​വി​ധം അ​വ​ശ​യാ​ണ് ഷി​നു. അ​സ്വ​സ്ഥ​യാ​യി ക​ര​യു​ന്ന കു​ഞ്ഞി​നെ ചേ​ച്ചി അ​നു​കൃ​ഷ്ണ മി​ക്ക​പ്പോ​ഴും എ​ടു​ത്തു​കൊ​ണ്ടു ന​ട​ക്കു​ന്നു. ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ ഇ​ട​യ്ക്കി​ടെ വ​ന്ന് ഡ്രി​പ്പും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു​ള്ള കു​ത്തി​വ​യ്പ്പു​ക​ളും കൊ​ടു​ക്കു​ന്നു. ചി​കി​ത്സ​യ്ക്കു തു​ക ക​ണ്ടെ​ത്താ​ന്‍ കു​ടും​ബം സ​ഹാ​യം തേ​ടു​ക​യാ​ണ്. ഷി​നു​വി​ന്‍റെ​യും അ​മ്മ ബീ​ന​യു​ടെ​യും പേ​രി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ മം​ഗ​ല​പു​രം ശാ​ഖ​യി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്; ന​മ്പ​ര്‍ 20360100048259. കു​ടും​ബ​ത്തിന്‍റെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ 7592953761.