ചീ​യ​മ്പ​ത്തെ വി​റ​പ്പി​ച്ച ക​ടു​വ ഇ​നി നെ​യ്യാ​റി​ൽ
Thursday, October 29, 2020 11:22 PM IST
കാ​ട്ടാ​ക്ക​ട : വ​യ​നാ​ട് ജി​ല്ല​യി​ലെ ചീ​യ​മ്പ​ത്ത് നാ​ട്ടി​ലി​റ​ങ്ങിവി​ല​സി പി​ടി​യി​ലാ​യ ക​ടു​വ ഇ​നി നെ​യ്യാ​റി​ൽ സു​ഖ​ചി​കി​ത്സ​യി​ൽ. വ​നം വ​കു​പ്പ് കൂ​ട്ടി​ലാ​ക്കി​യ ക​ടു​വ​യെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നെ​യ്യാ​ർ​ഡാ​മി​ൽ എ​ത്തി​ച്ചു. ഇ​നി ചി​കി​ത്സ നെ​യ്യാ​ർ സിം​ഹ​സ​ഫാ​രി പാ​ർ​ക്കി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന കൂ​ട്ടി​ൽ. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 10 വ​യ​സു​ള്ള പെ​ൺ ക​ടു​വ​യെ നെ​യ്യാ​റി​ൽ എ​ത്തി​ച്ച​ത്.​സ​ഫാ​രി പാ​ർ​ക്കി​ൽ പ്ര​ത്യേ​ക​ത​രം ഇ​രു​മ്പ് കൂ​ട് നി​ർ​മി​ച്ചി​ട്ടു​ണ്ട്. നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത്തി​ൽ മാ​ത്ര​മേ ഇ​ത്ത​രം കൂ​ട് ഉ​ള്ളൂ. അ​തി​നാ​ലാ​ണ് ക​ടു​വ​യെ നെ​യ്യാ​റി​ൽ എ​ത്തി​ച്ച​ത്.

ര​ണ്ടു മാ​സ​ത്തോ​ളം ചീ​യ​മ്പം പ്ര​ദേ​ശ​ത്ത് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കി​യ ക​ടു​വ ക​ഴി​ഞ്ഞ 25 നാ​ണ് കൂ​ട്ടി​ലാ​യ​ത്. ചീ​യ​മ്പം കോ​ള​നി പ​രി​സ​ര​ത്ത് വ​ള​ർ​ത്ത് നാ​യ​യെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ച ക​ടു​വ പി​ന്നീ​ട് വ​ന​പാ​ല​ക​ർ സ്ഥാ​പി​ച്ച കൂ​ട്ടി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ചീ​യ​മ്പം പ്ര​ദേ​ശ​ത്ത് നി​ന്ന് നാ​ല്‌ വ​ർ​ഷ​ത്തി​നി​ടെ പി​ടി​കൂ​ടു​ന്ന മൂ​ന്നാ​മ​ത്തെ ക​ടു​വ​യാ​ണി​ത്. ക​ടു​വ​യെ ക​ടു​വ സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി​യു​ടെ​യും സം​സ്ഥാ​ന വ​ന്യ​ജീ​വി സം​ര​ക്ഷ​ണ മേ​ധാ​വി​യു​ടെ​യും അ​നു​മ​തി​യോ​ടെ​യാ​ണ് നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ സിം​ഹ സ​ഫാ​രി പാ​ർ​ക്കി​ലേ​ക്ക് മാ​റ്റി​യ​ത്. നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത്തി​ലെ റേ​ഞ്ച് ഓ​ഫീ​സ​റും വെ​റ്റി​റി​ന​റി ഡോ​ക്ട​റും അ​ട​ങ്ങു​ന്ന സം​ഘം ക​ടു​വ​യെ ഏറ്റുവാങ്ങി പാ​ർ​ക്കി​ലെ​ത്തി​ച്ച് കൂ​ട്ടി​ല​ട​ച്ചു. ഇ​വി​ടെ ത​ന്നെ മ​റ്റൊ​രു ക​ടു​വ കൂ​ടി​യു​ണ്ട്. വ​യ​നാ​ട് ജി​ല്ല​യി​ലെ നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ തോ​ലം​പ​റ്റ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പരത്തിയ 10 വ​യ​സു​ള്ള പെ​ൺ ക​ടു​വ​യെ 2019 ജ​നു​വ​രി 17 നാ​ണ് നെ​യ്യാ​റി​ൽ എ​ത്തി​ച്ച​ത്.