കോ​വി​ഡ് പ​രി​ശോ​ധ​ന: പു​തു​ക്കി​യ നി​ര​ക്കു​ക​ള്‍
Thursday, October 29, 2020 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ കോ​വി​ഡ് - 19 പ​രി​ശോ​ധ​നാ നി​ര​ക്കു​ക​ള്‍ പു​തു​ക്കി നി​ശ്ച​യി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എ​സ് ഷി​നു അ​റി​യി​ച്ചു. ആ​ര്‍.​ടി.​പി.​സി.​ആ​ര്‍(​ഓ​പ്പ​ണ്‍ സി​സ്റ്റം), ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് 2,100 രൂ​പ​യും ജീ​ന്‍ എ​ക്‌​സ്‌​പെ​ര്‍​ട്ട്പ​രി​ശോ​ധ​ന​യ്ക്ക് 2,500 രൂ​പ​യു​മാ​ണ് പു​തി​യ നി​ര​ക്ക്. ആ​ന്റി​ജ​ന്‍ ടെ​സ്റ്റിം​ഗി​ന് 625 രൂ​പ ന​ല്‍​കി​യാ​ല്‍ മ​തി. സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്കി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തു​ക ലാ​ബു​ക​ള്‍ ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.