ജ​യ​ദേ​വ​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണം
Monday, November 23, 2020 11:53 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ കി​ളി​മാ​നൂ​രി​ലെ ആ​ദ്യ​കാ​ല നേ​താ​വും സി​പി​എം കി​ളി​മാ​നൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി​യും പ​ഴ​യ​കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ.​എം. ജ​യ​ദേ​വ​ൻ മാ​സ്റ്റ​റു​ടെ ഇ​രു​പ​ത്തി​യാ​റാ​മ​ത് ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ചു. സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. സം​സ്ഥാ​ന സ​മി​തി അം​ഗം കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ൻ നാ​യ​ർ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ബി.​പി മു​ര​ളി, ജി​ല്ലാ ക​മ്മി​റ്റി അം​ഗം മ​ട​വൂ​ർ അ​നി​ൽ, ബി.​സ​ത്യ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കി​ളി​മാ​നൂ​ർ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി എ​സ്.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കെ.​എം. ജ​യ​ദേ​വ​ൻ മാ​സ്റ്റ​ർ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ നി​ർ​മി​ച്ച പു​തി​യ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം മ​ട​വൂ​ർ അ​നി​ൽ അ​ധ്യ​ക്ഷ​നാ​യി.