ഫോ​ര്‍​ട്ട് കീ​ഴ​ട​ക്കാ​ന്‍ മുന്നണികൾ
Monday, November 23, 2020 11:53 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ഫോ​ര്‍​ട്ട് വാ​ര്‍​ഡ് നി​ല​നി​ര്‍​ത്താ​ന്‍ യു​ഡി​എ​ഫ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് സി​റ്റിം​ഗ് കൗ​ണ്‍​സി​ല​റെ​യാ​ണ്. അ​തേ സ​മ​യം, യു​ഡി​എ​ഫി​ന്‍റെ കു​ത്ത​ക​യ്ക്ക് ഇ​ക്കു​റി അ​ടി തെ​റ്റു​മെ​ന്ന വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് എ​ല്‍​ഡി​എ​ഫും ബി​ജെ​പി​യും അ​ങ്ക​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.
നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ശ്രീ​കൃ​ഷ്ണ​സ്വാ​മി ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ഫോ​ര്‍​ട്ട് വാ​ര്‍​ഡി​നെ പ​ല ത​വ​ണ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ള്ള ആ​ര്‍. അ​ജി​ത​യാ​ണ് ഇ​പ്രാ​വ​ശ്യ​വും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ജ​ന​റ​ല്‍ വാ​ര്‍​ഡാ​യ​പ്പോ​ള്‍ അ​ജി​ത​യു​ടെ ഭ​ര്‍​ത്താ​വും മു​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ ഗോ​പീ​കൃ​ഷ്ണ​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്നെ​ങ്കി​ലും സി​റ്റിം​ഗ് കൗ​ണ്‍​സി​ല​ര്‍​ക്ക് ത​ന്നെ ന​റു​ക്ക് വീ​ണു. വാ​ര്‍​ഡി​ന് വ​ള​രെ പ​രി​ചി​ത​യാ​യ അ​ജി​ത​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്ന​ത്. എ​സ്എ​ഫ്ഐ​യി​ലൂ​ടെ വ​ള​ര്‍​ന്ന് വ​ന്ന അ​ഡ്വ. സി.​പി പ്ര​വീ​ണാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജ് യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, കൊ​ച്ചി​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍, സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. പ്ര​വീ​ണി​നെ പോ​ലെ ഈ ​വാ​ര്‍​ഡി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കി​ര​ണ്‍​കു​മാ​റും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മൂ​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും പ്ര​ചാ​ര​ണം പു​രോ​ഗ​മി​ക്കു​ന്നു.