തീരദേശ പഞ്ചായത്തുകളിൽ യുഡിഎഫിൽ വിമതപ്പട
Monday, November 23, 2020 11:53 PM IST
വി​ഴി​ഞ്ഞം: നാ​മ​നി​ർ​ദേശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​വം ക​ഴി​ഞ്ഞ​തോ​ടെ തീ​ര​ദേ​ശ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ത്സ​ര രം​ഗ​ത്തു​ള്ള​വ​രു​ടെ ചി​ത്രം വ്യ​ക്ത​മാ​യി. ഇ​ട​തു​പ​ക്ഷം റി​ബ​ൽ ശ​ല്യ​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം മു​ക്ത​മാ​യ​പ്പോ​ൾ റി​ബ​ലു​ക​ളെ കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ വ​ല​തു​പ​ക്ഷം എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​ടെ ന​ട്ടം തി​രി​യു​ക​യാ​ണ്. ഗ്രൂ​പ്പ് ത​ർ​ക്ക​വും നേ​താ​ക്ക​ളു​ടെ ത​മ്മി​ല​ടി​യും അ​ധി​കാ​ര​ത്ത​ർ​ക്ക​വും പ​ല​യി​ട​ത്തും ഭ​ര​ണം ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്ന അ​വ​സ്ഥ​യാ​യി.
തി​രു​പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള​വ​രെ പു​റ​ന്ത​ള്ളി സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ ശേ​ഷം ഉ​ണ്ടാ​യ ത​ർ​ക്കം സൃ​ഷ്ടി​ച്ച​ത് റി​ബ​ലു​ക​ളു​ടെ വ​ൻ പ​ട​യെ​യാ​യി​രു​ന്നു. ആ​കെ​യു​ള്ള പ​തി​നാ​ല് വാ​ർ​ഡു​ക​ളി​ൽ ഒ​ൻ​പ​തി​ലും ശ​ക്ത​ൻ​മാ​രാ​യ റി​ബ​ലു​ക​ൾ രം​ഗ പ്ര​വേ​ശ​നം ചെ​യ്തു ക​ഴി​ഞ്ഞു. മു​ൻ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശോ​ഭ​ന, ശാ​ലി​നി, ഡി.​സി.​സി അം​ഗം സൂ​ര്യ​കാ​ന്ത്, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ,ദ​ളി​ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ഷ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​കു​മാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ട്.
ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫി​നും യു.​ഡി.​എ​ഫി​നും തു​ല്യ​മാ​യി സീ​റ്റു​ക​ൾ കി​ട്ടി​യ​തോ​ടെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ കോ​ൺ​ഗ്ര​സി​ന് അ​ധി​കാ​രം കി​ട്ടി.​ഇ​ക്കു​റി ഒ​റ്റ​ക്ക് ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ തീ​രു​മാ​ന​ത്തി​ന് റി​ബ​ലു​ക​ൾ വ​ൻ തി​രി​ച്ച​ടി​യാ​കും. സി​പി​ഐ​ക്കും ജ​ന​താ​ദ​ളി​നും കൂ​ടി സീ​റ്റ് ന​ൽ​കി​യ സി​പി​എം വി​മ​ത​ശ​ല്യ​ത്തി​ന് ത​ട​യി​ട്ടു. പ​തി​നെ​ട്ട് വാ​ർ​ഡു​ക​ളു​ള്ള ക​രിം​കു​ളം പ​ഞ്ചാ​യ​ത്തി​ലും എ​ട്ടോ​ളം വാ​ർ​ഡു​ക​ളി​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​ശ​ല്യം. മു​ൻ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്കു​പ​രി അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് മു​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ, ബ്ലോ​ക്ക് അം​ഗം രാ​ജി ഫ്രാ​ൻ​സീ​സ് എ​ന്നി​വ​രും റി​ബ​ലാ​യു​ണ്ട്.​കൂ​ടാ​തെ കോ​ൺ​ഗ്ര​സ്പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ നാ​ല് പ്ര​വാ​സി​ക​ളും ക​രിം​കു​ള​ത്ത് മ​ത്സ​ര രം​ഗ​ത്തു​ണ്ട്.
പ​തി​ന​ഞ്ച് വാ​ർ​ഡു​ള്ള പൂ​വാ​റി​ലും റി​ബ​ലു​ക​ളാ​യി ആ​റു പേ​ർ രം​ഗ​ത്തു​ണ്ട്. പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ പി​ടി​പ്പു​കേ​ടു കാ​ര​ണം പാ​ർ​ട്ടി ചി​ഹ്നം ആ​വ​ശ്യ​പ്പെ​ട്ട് ബീ​ച്ച് വാ​ർ​ഡി​ൽ എ​ത്തി​യ ര​ണ്ട് പേ​രി​ൽ ഒ​രാ​ളെ പാ​ർ​ട്ടി അം​ഗീ​ക​രി​ച്ചു. ഒ​രാ​ൾ മെ​ഴു​കു​തി​രി ചി​ഹ്ന​ത്തി​ൽ റി​ബ​ലാ​യി. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഫ്ലോ​റ​ൻ​സി​യും വി​ജ​യ​മേ​രി​യും കൈ​പ്പ​ത്തി ചി​ഹ്നം​വ​ച്ചു​ള്ള ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും വ​ച്ച് ചു​വ​രെ​ഴു​ത്തും ന​ട​ത്തി പാ​ർ​ട്ടി​യെ ഞാ​ട്ടി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ വി​ജ​യ മേ​രി​യെ പാ​ർ​ട്ടി അം​ഗീ​ക​രി​ച്ച് കൈ​പ്പ​ത്തി ചി​ഹ്നം​ന​ൽ​കി. ബി​ജെ​പി മെ​മ്പ​ർ പാ​ർ​ട്ടി മാ​റി എ​ൽ​ഡി​എ​ഫി​ന്‍റെ സ്വ​ത​ന്ത്ര​നാ​യും പൂ​വാ​റി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്.