തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ ക​യ​റി​യ പ​ഴ​യ ന​ട​പ്പാ​ലം ത​ക​ർ​ന്നു​വീ​ണു; ആ​റ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്
Tuesday, November 24, 2020 11:56 PM IST
വി​ഴി​ഞ്ഞം: തോ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ ക​യ​റി​യ പ​ഴ​യ ന​ട​പ്പാ​ലം ത​ക​ർ​ന്നു​വീ​ണു. സ്ലാ​ബി​ന​ടി​യി​ൽ​പ്പെ​ട്ട് ആ​റ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ര​ണ്ടു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ഇ​വ​രു​ൾ​പ്പെ​ട്ട നാ​ലു​പേ​രെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും നി​സാ​ര പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പു​ന്ന​ക്കു​ളം മ​ല​മേ​ൽ​ക്കു​ന്ന് ഗ​വ.​ആ​ശു​പ​ത്രി​ക്ക് സ​മീ​പം ശ്രീ​ദേ​വി(50),ശ്രീ​കൃ​ഷ്ണ സ്വാ​മി​ക്ഷേ​ത്രം റോ​ഡ് ചീ​നി​വി​ള​യി​ൽ ഷീ​ജ(35),പു​ന്ന​ക്കു​ളം കീ​ഴേ ആ​റു​കാ​ൽ​വീ​ട് ല​ക്ഷ്മി​സ​ദ​ന​ത്തി​ൽ സി​ന്ധു​മോ​ൾ(41),പു​ന്ന​ക്കു​ളം സാ​യൂ​ജ്യ​ത്തി​ൽ ഷി​ബി(42),പു​ന്ന​ക്കു​ളം മ​ല​മേ​ൽ​ക്കു​ന്ന് ഗ​വ.​ആ​ശു​പ​ത്രി​യി​ക്ക് സ​മീ​പം ശാ​ന്ത(55) പു​ന്ന​ക്കു​ളം വ​ള​വ് ന​ട ശ​ര​ണ്യ​നി​വാ​സി​ൽ ശ​ശി​ക​ല(47) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന മ​ൺ​വെ​ട്ടി സ്ലാ​ബി​ന​ടി​യി​ൽ കു​ടു​ങ്ങി​യ​ത് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി. വി​ഴി​ഞ്ഞം കോ​ട്ടു​കാ​ൽ പു​ന്ന​ക്കു​ള​ത്ത് ഇ​ട​തോ​ടി​നു കു​റു​കെ​യു​ള്ള ന​ട​പ്പാ​ല​മാ​ണ് ര​ണ്ടാ​യി പി​ള​ർ​ന്ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​മാ​യി താ​ഴേ​ക്ക് പ​തി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് സ്ലാ​ബി​നി​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ന്ന തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​വ​രി​ൽ ശ്രീ​ദേ​വി​യു​ടെ കാ​ലൊ​ടി​ഞ്ഞു. സ്ലാ​ബി​നി​ട​യി​ൽ​പ്പെ​ട്ട ഷീ​ജ​യു​ടെ വാ​രി​യെ​ല്ലി​നും കാ​ലി​നും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും ശ​സ്ത്ര ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു . സി​ന്ധു​മോ​ൾ​ക്ക് നെ​ഞ്ചി​ന് ശ​ക്ത​മാ​യ ക്ഷ​ത​മേ​റ്റു.​ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ഇ​വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം പു​ന്ന​ക്കു​ള​ത്തെ 14-ാം വാ​ർ​ഡി​ലു​ള്ള ഇ​ട​ത്തോ​ടി​ന്‍റെ ശു​ചീ​ക​ര​ണ​ത്തി​നാ​ണ് മൂ​ന്ന് പു​രു​ഷ​ന്മാ​രും 26 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​മെ​ത്തി​യ​ത്.​പൊ​തു ജ​ന​ത്തി​നാ​യി പു​തി​യ പാ​ലം നി​ർ​മി​ച്ചെ​ങ്കി​ലും തൊ​ട്ട​ടു​ത്ത പ​ഴ​യ ന​ട​പ്പാ​ലം അ​ധി​കൃ​ത​ർ പൊ​ളി​ച്ച് നീ​ക്കി​യി​രു​ന്നി​ല്ല. കോ​ൺ​ക്രീ​റ്റ് ജീ​ർ​ണി​ച്ച് ബ​ല​ക്ഷ​യ​മു​ണ്ടാ​യ പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ അ​റി​യാ​തെ തൊ​ഴി​ലാ​ളി​ക​ൾ ക​യ​റി​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്.

മൂ​ന്ന് പേ​രാ​ണ് അ​ള്ളു​പ​യോ​ഗി​ച്ച് പാ​യ​ലും കു​ള​വാ​ഴ​യും നീ​ക്കം ചെ​യ്യാ​ൻ ആ​ദ്യം ക​യ​റി​യ​ത്. ഈ ​സ​മ​യ​ത്ത് തോ​ടി​ന്‍റെ ക​ര​യി​ൽ നി​ന്ന​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി സ്ലാ​ബി​ലേ​ക്ക് ക​യ​റി​യ​തും ത​ക​ർ​ച്ച​ക്ക് വ​ഴി​തെ​ളി​ച്ചു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞ​ത്ത് നി​ന്നു അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി. വി​ഴി​ഞ്ഞം ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​ബി.​പ്ര​വീ​ൺ, എ​സ്ഐ സ​ജി, കോ​ട്ടു​കാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ​വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ന്ന​ക്കു​ളം ബി​നു എ​ന്നി​വ​രും സ്ഥ​ല​തെ​ത്തി. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യ​മാ​യി 12,000 രൂ​പ അ​നു​വ​ദി​ച്ച​താ​യി കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജു അ​റി​യി​ച്ചു.