വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Thursday, November 26, 2020 11:52 PM IST
പാ​റ​ശാ​ല: എ​ർ​ത്ത് ക​ന്പി​യി​ൽ നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ഉ​ച്ച​ക്ക​ട ച​ന്ദ്രോ​ദ​യ​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ (64) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന ക​ട​യു​ടെ മു​റ്റം ചൂ​ലു​കൊ​ണ്ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ എ​ർ​ത്ത് ക​ന്പി​യി​ൽ ത​ട്ടി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഷോ​ക്കേ​റ്റ് ത​റ​യി​ൽ വീ​ണു​കി​ട​ന്ന ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രെ എ​ഴു​ന്നേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​വെ ഭാ​ര്യ​ക്കും വൈ​ദ്യു​താ​ഘാ​ത​മേ​റ്റു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ക​ട​യി​ലെ വൈ​ദ്യു​ത​ബ​ന്ധം വി​ച്ഛേ​ദി​ച്ച​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: സ​ന്തോ​ഷ്, സ്വാ​തി.