ദേ​ശീ​യ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ർ​ണം; ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു
Thursday, November 26, 2020 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: മോ​ദി സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ ജി​ല്ല​യി​ലെ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, ബാ​ങ്കു​ക​ൾ, ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സു​ക​ൾ എ​ന്നി​വ അ​ട​ഞ്ഞു​കി​ട​ന്നു. ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്കി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​ട​ഞ്ഞു​കി​ട​ന്നു. ചാ​ല, പാ​ള​യം മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു ക​ട​യും തു​റ​ന്നി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മാ​ത്രം ഏ​താ​നും ഹോ​ട്ട​ലു​ക​ൾ തു​റ​ന്നു.

പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ധ​ർ​ണ ന​ട​ത്തി. പി​എം​ജി മു​ത​ൽ പാ​ള​യം, സെ​ക്ര​ട്ടേ​റി​യ​റ്റ്, പു​ളി​മൂ​ടു​വ​രെ ഒ​രു മീ​റ്റ​ർ അ​ക​ല​ത്തി​ൽ ക​സേ​ര നി​ര​ത്തി​യി​ട്ടി​രു​ന്ന് ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും സ​ർ​വീ​സ് സം​ഘ​ട​ന​ക​ളും നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടി ധ​ർ​ണ ന​ട​ത്തി. തു​ട​ർ​ന്ന് രാ​വി​ലെ 11 ഓ​ടെ പി​എം​ജി​യി​ലെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​നാ​യി നീ​ങ്ങി.

സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, ബി​നോ​യ് വി​ശ്വം എം​പി, സം​യു​ക്ത സ​മ​ര സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​താ​പ​ൻ(​ഐ​എ​ൻ​ടി​യു​സി), ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി. ​ശി​വ​ൻ​കു​ട്ടി (സി​ഐ​ടി​യു), മീ​നാ​ങ്ക​ൽ​കു​മാ​ർ(​എ​ഐ​ടി​യു​സി), സോ​ണി​യാ ജോ​ർ​ജ് (സേ​വ) തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.