ഇ​ത്ത​വ​ണ ക​വ​ടി​യാ​ര്‍ ആ​രു ക​ട​ക്കും?
Thursday, November 26, 2020 11:58 PM IST
പേ​രൂ​ര്‍​ക്ക​ട: ത​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കു​ത്ത​ക​യാ​ക്കി വ​ച്ചി​രു​ന്ന സി​റ്റിം​ഗ് സീ​റ്റ് തി​രി​കെ​പ്പി​ടി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സി​പി​എം നേ​തൃ​ത്വം. ഇ​ത്ത​വ​ണ ന​ഗ​ര​സ​ഭ​യു​ടെ 23-ാം വാ​ര്‍​ഡാ​യ ക​വ​ടി​യാ​ര്‍ ആ​ര്‍​ക്കൊ​പ്പ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഫ​ല​പ്ര​വ​ച​നം അ​സാ​ധ്യ​മാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ വെ​റും 43 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ലെ കെ. ​മു​ര​ളീ​ധ​ര​ന്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റാ​യ​ത്. 2010-ല്‍ ​കോ​ണ്‍​ഗ്ര​സി​ലെ സ​തി​കു​മാ​രി 457 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​യി​രു​ന്നി​ല്ല. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് വ​ര്‍​ഷ​ങ്ങ​ളാ​യി സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്നു ഇ​ത്. വ​നി​താ വാ​ര്‍​ഡാ​യ ക​വ​ടി​യാ​റി​ല്‍ ഇ​ത്ത​വ​ണ ഒ. ​ശ്രീ​ലേ​ഖ (44) യെ​യാ​ണ് സി​പി​എം വാ​ര്‍​ഡി​ല്‍ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. മു​ന്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്. സ​തി​കു​മാ​രി (56) ആ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി എ​സ്. വ​ല്‍​സ​ല​കു​മാ​രി (47) യും ​രം​ഗ​ത്തു​ണ്ട്. ജ​വ​ഹ​ര്‍ ന​ഗ​ര്‍ സ്വ​ദേ​ശി​നി​യാ​യ ശ്രീ​ലേ​ഖ ഗാ​ന്ധി​സ്മാ​ര​ക​നി​ധി​യി​ലെ ലൈ​ബ്രേ​റി​യ​നാ​യി​രു​ന്നു. പാ​ര്‍​ട്ടി ജ​വ​ഹ​ര്‍ ന​ഗ​ര്‍ ബ്രാ​ഞ്ച് അം​ഗം, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​യാ​ളാ​ണ്.
മു​ന്‍ കൗ​ണ്‍​സി​ല​ര്‍ സ​തി​കു​മാ​രി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ്. ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി​നി​യാ​ണ്. ക​വ​ടി​യാ​ര്‍ പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റ് വു​മ​ണ്‍ ആ​യ വ​ല്‍​സ​ല​കു​മാ​രി ബി​ജെ​പി പാ​ര്‍​ട്ടി അം​ഗ​മാ​ണ്. ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി​നി​യാ​ണ്. അ​ഞ്ച് ബൂ​ത്തു​ക​ളു​ള്ള ക​വ​ടി​യാ​ര്‍ വാ​ര്‍​ഡി​ല്‍ 6,000-ഓ​ളം വോ​ട്ടു​കളുണ്ട്.