ക​ണ്ണാ​റം​കോ​ട് വാ​ർ​ഡിൽ ശക്തമായ ത്രികോണ മത്സരം
Thursday, November 26, 2020 11:58 PM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന വാ​ർ​ഡാ​ണ് ക​ണ്ണാ​റം​കോ​ട്. ഇ​വി​ടെ നെ​ട്ടി​റ​ച്ചി​റ ജ​യ​ന്‍ ആ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി .കോ​ണ്‍​ഗ്ര​സ് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, കോ​ണ്‍​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് മു​ന്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​റ​ണ്ടോ​ട് വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​യി മ​ത്സ​രി​ക്കു​ന്ന​ത് സി​പി​എ​മ്മി​ലെ എ​ന്‍.​ആ​ര്‍. ബൈ​ജു ആ​ണ് നി​ല​വി​ല്‍ കൊ​റ​ളി​യോ​ട് വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള കൗ​ണ്‍​സി​ല ര്‍​ആ​ണ്.​വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി തു​ട​ര്‍​ച്ച​യാ​യി നാ​ലു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്. സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം, സി​ഐ​ടി​യു ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി ബി​ജെ​പി​യി​ലെ മോ​ഹ​ന​ന്‍ ആ​ണ്. ക​ര്‍​ഷ​ക​മോ​ര്‍​ച്ച ഏ​രി​യ പ്ര​സി​ഡ​ന്‍റ്, ബി​ജെ​പി നെ​ടു​മ​ങ്ങാ​ട് ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.