തി​രു​വ​ന​ന്ത​പു​ര​ത്ത് 457 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു
Thursday, November 26, 2020 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 457 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 488 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 4,496 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ല്‍ ര​ണ്ടു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി കൊ​ച്ചു​തോ​ട് സ്വ​ദേ​ശി​നി ലു​ലാ​ബ​ത്ത്(56), വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി സു​കു​മാ​ര​ൻ നാ​യ​ർ(81) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 310 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ല്‍ 6 പേ​ർ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നു ജി​ല്ല​യി​ല്‍ 1,635 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​ര​ട​ക്കം ആ​കെ 26,867 പേ​ര്‍ വീ​ടു​ക​ളി​ലും 121 പേ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ഇ​ന്ന​ലെ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 1,759 പേ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ര്‍​ത്തി​യാ​ക്കി.