വെ​ട്ടു​കാ​ട് മാ​ദ്രെ-​ദെ ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ൾ ഇ​ന്നു കൊ​ടി​യി​റ​ങ്ങും
Thursday, November 26, 2020 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് മാ​ദ്രെ-​ദെ ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ലെ ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ളി​നു സ​മാ​പ​നം കു​റി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു കൊ​ടി​യി​റ​ങ്ങും. വൈ​കു​ന്നേ​രം അ​ഞ്ചി​നു സ​മൂ​ഹ​ബ​ലി​യി​ൽ ക്രി​സ്തു​രാ​ജ സ്വ​രൂ​പം പ്ര​തി​ഷ്ഠി​ക്കാ​ൻ നി​മി​ത്ത​മാ​യ പ​രേ​ത​നാ​യ ഫാ. ​ഹി​ല്ലാ​രി​യെ പ്ര​ത്യേ​കം സ്മ​രി​ക്കും. കൂ​ടാ​തെ ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​യ്ക്കാ​യി യ​ത്നി​ച്ച പ​രേ​ത​രാ​യ വി​കാ​രി​മാ​ർ, ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, ഇ​ട​വ​ക അം​ഗ​ങ്ങ​ൾ, തീ​ർ​ഥാ​ട​ക​ർ എ​ന്നി​വ​രെ ആ​ദ​ര​പൂ​ർ​വം സ്മ​രി​ക്കും. അ​തി​നു ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ഗോ​മ​സ് ക്രി​സ്തു​രാ​ജ പ​താ​ക കൊ​ടി​മ​ര​ത്തി​ൽ നി​ന്നും ഇ​റ​ക്കും.
കൊ​ടി​യി​റ​ക്ക് ച​ട​ങ്ങി​നു മു​ന്നോ​ടി​യാ​യി ദേ​വാ​ല​യ​ത്തി​ൽ നി​ന്നും പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​കും. കു​രി​ശും ദീ​പ​വും, ധൂ​പ​വും ഏ​ന്തി​യ അ​ൽ​ത്താ​ര ബാ​ല​ന്മാ​രും പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും പ്ര​ദ​ക്ഷി​ണ​ത്തി​ൽ അ​ണി​നി​ര​ക്കും. കൊ​ടി​യി​റ​ക്ക് ക​ഴി​ഞ്ഞ് ക്രി​സ്തു​രാ​ജ പാ​ദ​പൂ​ജ ഉ​ണ്ടാ​യി​രി​ക്കും.