തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ: നാ​ലാ​ഞ്ചി​റ പി​ടി​ക്കാ​ന്‍ മു​ന്‍ കൗ​ണ്‍​സി​ല​ര്‍; വി​ജ​യം തേ​ടി സി​പി​എ​മ്മും ബി​ജെ​പി​യും
Saturday, November 28, 2020 11:42 PM IST
പേ​രൂ​ര്‍​ക്ക​ട: ന​ഗ​ര​സ​ഭ​യു​ടെ 14-ാം വാ​ര്‍​ഡാ​യ നാ​ലാ​ഞ്ചി​റ​യി​ല്‍ പോ​രാ​ട്ടം ഇ​ഞ്ചോ​ടി​ഞ്ച്. കോ​ണ്‍​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് വാ​ര്‍​ഡാ​യ നാ​ലാ​ഞ്ചി​റ പി​ടി​ക്കാ​ന്‍ മു​ന്‍ കൗ​ണ്‍​സി​ല​റെ യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യ​പ്പോ​ൾ അ​ട്ടി​മ​റി വി​ജ​യം നേ​ടാ​ൻ എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും രം​ഗ​ത്ത്.

മു​ന്‍ ഉ​ള്ളൂ​ര്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് യു​ഡി​എ​ഫി​നാ​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ലെ തോ​മ​സ് ചെ​റി​യാ​നും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി ആ​ര്‍. ശോ​ഭ​ന​നും രം​ഗ​ത്തി​റ​ങ്ങി. അ​ഞ്ചു ത​വ​ണ ഉ​ള്ളൂ​ര്‍ വാ​ര്‍​ഡി​ലും നാ​ലാ​ഞ്ചി​റ വാ​ര്‍​ഡി​ലും മാ​റി​മാ​റി മ​ത്സ​രി​ച്ച് കൗ​ണ്‍​സി​ല​റാ​യ ആ​ളാ​ണ് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 64 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഉ​ള്ളൂ​രി​ൽ ഇ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്. ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് ഉ​ള്ളൂ​ര്‍ സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് മു​ന്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​വും മി​ല്‍​മാ സൊ​സൈ​റ്റി മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​ണ്.

നാ​ലാ ഞ്ചി​റ സ്വ​ദേ​ശി​യാ​യ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ചെ​റി​യാ​ന്‍ നാ​ലാ​ഞ്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യി​രു​ന്നു. മു​ന്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.

റി​ട്ട. എ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശോ​ഭ​ന​ന്‍ ബി െ​ജ​പി മ​ണ്ണ​ന്ത​ല ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​ണ്. നാ​ലാ​ഞ്ചി​റ ബൂ​ത്ത് ഇ​ന്‍​ചാ​ര്‍​ജു​മാ​ണ്. എ​ട്ടു ബൂ​ത്തു​ക​ളു​ള്ള നാ​ലാ​ഞ്ചി​റ വാ​ര്‍​ഡി​ല്‍ 9,500 വോ​ട്ട​ര്‍​മാ​രു​ണ്ട്.