ആ​ശ്വാ​സ് ചാ​രി​റ്റി ബ്രേ​ക്ഫാ​സ്റ്റ് മേ​ള
Saturday, November 28, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​മ​ല തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു ഭ​ക്ഷ​ണ​പൊ​തി എ​ടു​ക്കൂ.. വി​ശ​ന്ന വ​യ​റി​ന് അ​ന്നം ന​ൽ​കൂ എ​ന്ന ആ​ശ​യ​ത്തോ​ടെ പ്ര​ഭാ​ത​ഭ​ക്ഷ​ണ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ശ്വാ​സ് ചാ​രി​റ്റി ബ്രേ​ക്ഫാ​സ്റ്റ് മേ​ള എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ൽ നി​ർ​വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ മാ​തൃ​വേ​ദി, പി​തൃ​വേ​ദി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കോ​വി​ഡി​ന്‍റെ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ൽ നി​ന്നും മോ​ച​നം നേ​ടു​ന്ന​തി​നും ദേ​വാ​ല​യ​ത്തി​ലേ​ക്കു ക​ട​ന്നു​വ​ന്ന് ഒ​രു​മ​യു​ടെ സ്നേ​ഹം പ​ങ്കി​ടു​ന്ന​തി​നു​മാ​ണ് മേ​ള ഒ​രു​ക്കു​ന്ന​തെ​ന്നു റ​വ.​ഡോ. സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ൽ പ​റ​ഞ്ഞു.

ശു​ദ്ധ​മാ​യ ആ​ഹാ​രം മാ​സ​ത്തി​ൽ ഒ​രു​ത​വ​ണ ഇ​ട​വ​ക ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. മേ​ള​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ലാ​ഭം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക. ഇ​ട​വ​ക​യി​ലെ അ​മ്മ​മാ​ർ പാ​ച​കം ചെ​യ്യു​ന്ന ഭ​ക്ഷ​ണം മു​ൻ​കൂ​ട്ടി ബു​ക്കു ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ർ​ഡ​റു​ക​ൾ 9446492925, 9744252629 എ​ന്നീ വാ​ട്സാ​പ്പ് ന​ന്പ​രു​ക​ളി​ൽ അ​റി​യി​ക്കാം.